Thiruvananthapuram : ഇന്ന് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി (Good Friday) ആചരിക്കുന്നു. ക്രൈസ്തവ വിശ്വാസം അനുസരിച്ച് ലോകത്തിന്റെ പാപം പോക്കുവാൻ ദൈവപുത്രനായ Jesus Christ സ്വയം ക്രൂശുമരണം വഹിച്ചതിന്റെ ഓർമപതുക്കലാണ് ദുഃഖവെള്ളിയായി ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹം ആചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട അരാധനയും പ്രദിക്ഷണവുമായി ഇന്ന് ക്രിസ്തീയ സമൂഹ കടമപ്പെട്ട ദിവസമായിട്ടാണ് കരുതുന്നത്. രാവിലെ തന്നെ പള്ളികളിൽ എത്തി ഓരോ യാമ പ്രാർഥനകളും നടത്തി ഉച്ചയ്ക്ക് ശേഷം വരെ നീണ്ട് പോകുന്ന ആരാധന ശൈലിയാണ് ഇന്ന് നടക്കുന്നത്. 


ALSO READ : ക്രൈസ്തവ വിശ്വാസത്തിൽ വിശുദ്ധ കുർബാന സ്ഥാപിതമായതിന്റെ ഓർമപുതുക്കലുമായി ഇന്ന് പെസഹാ വ്യാഴം


ഇന്നത്തെ ആരാധനയിൽ ഓരോ സമയങ്ങളും യേശു ക്രിസ്തു യഹൂദ ഭരണകൂടത്തിന്റെ പക്കൽ നിന്ന് അനുഭവിച്ച പീഡനങ്ങളെ അതി വിലാപത്തോടെ ഓർത്തെടുക്കുകയാണ് ക്രിസ്തീയ വിശ്വാസികൾ. ക്രൂശുമരണവും അതെ തുട‌ർന്നുള്ള യേശു ക്രിസ്തുവിന്റെ കബറടക്കവും പ്രതീകാത്മകമായി സംഘടിപ്പിച്ചാണ് ഇന്നത്തെ പ്രത്യേക ആരാധന ശൈലി.


ക്രിസ്തീയ വിശ്വാസികൾ കഴിഞ്ഞ 40തിൽ അ​ധികം ദിനങ്ങളായി പിന്തുടരുന്ന നോമ്പിന്റെ ഏറ്റവും തീവ്രത നിറഞ്ഞ ദിനങ്ങളാണ് ഓശാനയ്ക്കും ഉയർപ്പ് അഥവാ ഈസ്റ്ററിനും ഇടയിലുള്ള ഈ ഒരാഴ്ച്. വിശുദ്ധ വാരത്തിൽ പൂർണമായ നോമ്പിന്റെയും പ്രാർഥനയുടെയും അനുഭവം ദുഃഖവെള്ളിയിൽ യേശു ക്രിസ്തു അനുഭവിച്ച വേദന ഉൾകൊണ്ട് അനുതാപത്തിന്റെ ദിനമായിട്ടാണ് കരുതുന്നത്.


ALSO READ : Maundy Thursday: പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പ്രത്യേകതകൾ എന്തൊ


ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യങ്ങൾ പ്രകാരം പെസഹായ്ക്ക് ശേഷം യേശുവിന്റെ ശിഷ്യന്മരിൽ ഒരുവനായ യൂദ്ദ എന്ന യൂദ്ദാസ് ഒറ്റി കൊടുക്കകയും തുടർന്നുണ്ടാകുന്ന വിചാരണയും പീഡാനുഭവങ്ങളുടെ ഓ‌ർമപുതുക്കലാണ് ദുഃഖവെള്ളി ആചരിക്കുന്നത് പ്രധാന ഐതീഹം.


ALSO READ : കഴുത പുറത്തെത്തിയ ദൈവ പുത്രന് ഓശാന സ്തുതിച്ച് ക്രിസ്തീയ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക്, കാണാം ക്രൈസ്തവ സഭകളുടെ ഏറ്റവും മനോഹാരിത നിറഞ്ഞ ആഘോഷം


രാവിലെ മുതൽ വൈകിട്ട് മൂന്ന് വരെയാണ് പ്രധാനമായും ദുഃഖവെള്ളി ശുശ്രൂഷകൾ വിവിധ സഭകൾ കൊണ്ടാടുറുള്ളത്. ചില ഇടങ്ങളിൽ ഉച്ചയ്ക്ക് ശേഷവും പ്രത്യേക ആരാധനകൾ സംഘടിപ്പിക്കാറുണ്ട്. തുടർന്ന് മൂന്നാം നാൾ ഞായറാഴ്ച ഇന്ന് ക്രൂശിലേറ്റപ്പെട്ടവൻ ഉയ‌ർത്തെഴുന്നേക്കുമെന്ന് വിശ്വാസത്തോടെ വിശ്വാസികൾ തങ്ങളുടെ വിട്ടിലേക്ക് മടങ്ങുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.