ദു:ഖവെള്ളി ദിനത്തിൽ യേശുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ക്രിസ്തു ദേവന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിജ്ഞാബദ്ധതയേയും നാം ഓർക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.   

Last Updated : Apr 10, 2020, 11:42 AM IST
ദു:ഖവെള്ളി ദിനത്തിൽ യേശുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:  ദു:ഖവെള്ളി ദിനമായ ഇന്ന് യശുദേവനെ അനുസമരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.  

Also read: ത്യാഗ സ്മരണയിൽ ഇന്ന് ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്നു 

യേശുദേവൻ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ ധൈര്യവും നീതിയും എന്നും  വേറിട്ടുനിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 

 

 

കൂടാതെ ക്രിസ്തു ദേവന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിജ്ഞാബദ്ധതയേയും നാം ഓർക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്. 

Trending News