Trikon Rajyog 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നിശ്ചിത സമയത്ത് സഞ്ചരിക്കുന്നു. അതുപോലെ നിശ്ചിത സമയത്ത് സ്ഥാനമാറ്റവും നടത്തുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കാറുമുണ്ട്. ഫെബ്രുവരി ആദ്യം തന്നെ ബുധൻ മകരം രാശിയിൽ പ്രവേശിക്കുകയാണ്. ഈ സംക്രമണത്തോടെ  ത്രികോണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഫലം ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ആയിരിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ! 


മകരം (Capricorn): ജ്യോതിഷ പ്രകാരം ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ സംക്രമിക്കും. അതുകൊണ്ടുതന്നെ ഈ സംക്രമണം മകര രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവർക്ക് ത്രികോണ രാജയോഗം ഇവർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ തൊഴിൽ ഓഫർ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. മാത്രമല്ല ഈ കാലയളവിൽ അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും സാധ്യത. ഒപ്പം പങ്കാളിത്ത ജോലിയും നല്ല ഫലങ്ങൾ ലഭിക്കും.


തുലാം (Libra):  ബുധന്റെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധ സംക്രമം നടക്കുന്നത്. ഇത് ശാരീരിക സന്തോഷത്തിന്റെയും സ്വത്തിന്റെയും മാതാവിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എല്ലാവിധ ശാരീരിക സുഖങ്ങളും ഈ യോഗത്താൽ കൈവരും. ആഡംബര വസ്തു വാങ്ങുന്നതിന് സാധ്യത. സ്വത്ത് സംബന്ധമായ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും.


Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ 


മേടം (Aries):  തൊഴിൽപരമായും ബിസിനസ്സിലും ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിലാണ് ഈ യോഗം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ ലാഭിക്കാം. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. പ്രവർത്തന ശൈലി മെച്ചപ്പെടും. ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.