റോസാ ചെടികൾ കാണാത്ത വീടുകൾ വളരെ വിരളമണ്. ഒരു പൂന്തോട്ടത്തെ ഏറ്റവും മനോഹരമാക്കുന്നതിൽ പങ്ക് വഹിക്കുന്ന പുഷ്പങ്ങളിൽ ഒന്നാണ് റോസ് പൂവ്. അതിന്റെ മനോഹാരിത മാത്രമല്ല, ആ പുഷ്പം നൽകുന്ന സുഗന്ധവും റോസ പൂവിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. എന്നാൽ റോസാ ചെടി വീടിന്റെ പുറത്ത് മാത്രം വളർത്തുന്ന ഒരു സസ്യമല്ല. വാസ്തു ശാസ്ത്ര പ്രകാരം ഔഷധ ഗുണമുള്ള ഈ ചെടി വീടിന്റെ ഉള്ളിൽ വെക്കുന്നത് അത്യുത്തമമാണെന്നാണ് പറയപ്പെടുന്നുത്. അവ ആരോഗ്യപരമായ ജീവിതത്തിനും വീടിനുള്ളിലെ നെഗറ്റീവ് ഊർജങ്ങൾ പുറന്തള്ളാനും സഹായിക്കുമെന്നാണ് പറയപ്പെടാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ ഉള്ളിൽ എങ്ങനെ റോസ് ചെടി നട്ടു വളർത്താം?


വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ തെക്ക്-പടിഞ്ഞാർ ഭാഗത്തായി റോസ് ചെടി വെക്കുന്നതാണ് ഉത്തമം. കൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്ങ്ങൾ വീടിന്റെ തെക്ക് ഭാഗത്ത് വളർത്തുന്നതും നല്ലതാണ്. ഇത് വീടിന്റെ ഉടമയ്ക്ക് സാമൂഹിക ഉന്നതി നൽകുമെന്നാണ് വിശ്വാസം. 


ALSO READ : Vastu tips: ഭാ​ഗ്യം കൊണ്ടുവരും ലക്കി ബാംബൂ; ലക്കി ബാംബൂ വീട്ടിൽ വയ്ക്കുന്നതിന്റെ ​ഗുണങ്ങളറിയാം


വേനൽക്കാലങ്ങളിൽ റോസ് ചെടി വീടിന്റെ പുറത്തേക്ക്  മാറ്റുകയാണെങ്കിൽ, ആദ്യം ചെടി തണലിൽ വയ്ക്കുന്നതെന്ന് ഉറപ്പ് വരുത്തുക. കാലവസ്ഥയോട് ചേർന്ന് പോകാൻ ഇങ്ങനെ വെക്കുന്നതാണ് ഉത്തമം. പിന്നീട് മെല്ലേ വെയിൽ ഏൽക്കുന്ന ഇടങ്ങളിലേക്ക് മാറ്റിയാൽ റോസ ചെടി സുരക്ഷിതമായി വളർന്നോളും.


വീടിന്റെ ഉള്ളിലാണ് റോസ് ചെടി സൂക്ഷിക്കുന്നതെങ്കിൽ കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. എന്നാലെ ചെടി പൂഷ്പ്പിക്കത്തുള്ളു. കുറഞ്ഞത് ഒരു ദിവസം ആറ് മണിക്കൂറെങ്കിലും സൂര്യ പ്രകാശം ഏൽപ്പിക്കേണ്ടതാണ്. ഇതിനായി വീടിന്റെ തെക്ക് ആല്ലെങ്കിൽ  പടിഞ്ഞാർ ഭാഗത്തുള്ള ജനലിന്റെ അരികിൽ ചെടി സൂക്ഷിച്ചാൽ മതിയാകും.


ALSO READ : Vastu Tips : വീട്ടിൽ സമ്പൽ സമൃദ്ധി വർധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി


ചെടികളിൽ ചിലന്തി കൂട് വെക്കാതിരിക്കാൻ സൂക്ഷിക്കുക. വീടിനുള്ളൽ വരണ്ടതലത്തിലുള്ള കാലവസ്ഥായാണെങ്കിൽ, റോസ് ചെടികളിൽ ചിലന്തികൾ കുട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ, നിങ്ങളുടെ ചെടി വെള്ളത്തിൽ നനച്ച പെബിൾസ് ട്രേയുടെ മുകളിൽ വയ്ക്കുക. വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോൾ ഈർപ്പം വർധിക്കും. അങ്ങനെ ചിലന്തി വല കെട്ടി കൂട് വെക്കാതിരിക്കും. 


അതുപോലെ തന്നെ സൂക്ഷിക്കേണ്ട ഒരു കാര്യമാണ്, ഉണങ്ങിയ പുഷ്പങ്ങൾ മാറ്റേണ്ട കാര്യം. പൊഴിഞ്ഞ് തുടങ്ങുന്ന പുഷ്പങ്ങൾ ഇലകൾ സമയസമയങ്ങളിൽ നീക്കം ചെയ്താൽ അത് വീടിന് അകവശം വൃത്തിയായി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. 


(വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.)



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.