Vastu tips: ഭാ​ഗ്യം കൊണ്ടുവരും ലക്കി ബാംബൂ; ലക്കി ബാംബൂ വീട്ടിൽ വയ്ക്കുന്നതിന്റെ ​ഗുണങ്ങളറിയാം

Vastu tips: സമ്പത്ത് ഉണ്ടാകുന്നതിന് ലക്കി ബാംബൂ വീട്ടിലോ ജോലി സ്ഥലത്തോ തെക്ക് കിഴക്കായി വയ്ക്കണം. നല്ല ആരോ​ഗ്യം ഉണ്ടാകുന്നതിന് കിഴക്കുവശത്തായി വയ്ക്കണം.

Written by - Zee Malayalam News Desk | Last Updated : May 28, 2022, 11:14 AM IST
  • മുള ചെടികൾ വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്ത് പോസിറ്റീവ് എനർജിയുണ്ടാക്കുന്നു
  • ശുഭാപ്തി വിശ്വാസം ഉണ്ടാകുന്നതിനും സമ്പത്തും ഭാ​ഗ്യവും കൈവരുന്നതിനും ലക്കി ബാംബൂ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
  • മുളച്ചെടികൾ പലപ്പോഴും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു
Vastu tips: ഭാ​ഗ്യം കൊണ്ടുവരും ലക്കി ബാംബൂ; ലക്കി ബാംബൂ വീട്ടിൽ വയ്ക്കുന്നതിന്റെ ​ഗുണങ്ങളറിയാം

വാസ്തു ശാസ്ത്രം അനുസരിച്ച്, മുളച്ചെടികൾ അങ്ങേയറ്റം ഭാഗ്യവും ഐശ്വര്യവും ഉള്ളവയാണ്. മുളച്ചെടികൾ വീട്ടിലും ജോലിസ്ഥലത്തും സൂക്ഷിക്കുന്നവർക്ക് ഭാഗ്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ചെടികൾ വീട്ടിലോ ജോലിസ്ഥലത്തോ സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പത്ത് ഉണ്ടാകുന്നതിന് ലക്കി ബാംബൂ വീട്ടിലോ ജോലി സ്ഥലത്തോ തെക്ക് കിഴക്കായി വയ്ക്കണം. നല്ല ആരോ​ഗ്യം ഉണ്ടാകുന്നതിന് കിഴക്കുവശത്തായി വയ്ക്കണം. വാസ്തു പ്രകാരം, മുള ചെടികൾ സൂക്ഷിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്.

മുള ചെടികൾ വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്ത് പോസിറ്റീവ് എനർജിയുണ്ടാക്കുന്നു. ശുഭാപ്തി വിശ്വാസം ഉണ്ടാകുന്നതിനും സമ്പത്തും ഭാ​ഗ്യവും കൈവരുന്നതിനും ലക്കി ബാംബൂ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുളച്ചെടികൾ പലപ്പോഴും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രിയപ്പെട്ട ഒരാൾക്ക് ലക്കി ബാംബൂ സമ്മാനമായി നൽകുന്നത് സ്വീകർത്താവിന്റെ ഭാഗ്യം വർധിപ്പിക്കും. അതിനാൽ, ഇത് നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുന്നതും മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്നതും നല്ലതാണ്.

മുളച്ചെടികൾ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വീടിന് അകത്ത് വളർത്തുന്ന ചെറിയ മുളകളുമുണ്ട്. മുളച്ചെടികൾ, ഫലപ്രദമായ പ്രകൃതിദത്ത അണുനാശിനികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പരിസ്ഥിതിയെ ശുദ്ധിയോടെ നിലനിർത്തുന്നതിനും മുളച്ചെടികൾ സഹായിക്കുന്നു. മുളകൾ നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ വളരെ നന്നായി വളരും. കുറഞ്ഞ സൂര്യപ്രകാശവും ചെറിയ പരിചരണവും മുളച്ചെടികൾക്ക് ആവശ്യമാണ്. മുളകൾ എപ്പോഴും വീടിന്റെ അലങ്കാരത്തിനും നല്ലതാണ്. വർഷങ്ങളോളം മുളകൾ വീട്ടിൽ അലങ്കാര ചെടികളായി വളർത്താം. മുളച്ചെടികൾ സ്ഥാപിച്ചിരിക്കുന്ന മുറികളെ ഇവ മനോഹരമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News