Vastu Tips : വീട്ടിൽ സമ്പൽ സമൃദ്ധി വർധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Vastu Tips :  വാസ്തു ശാസ്ത്രമനുസരിച്ച് പ്രധാന വാതിലിന് മുന്നിൽ തുളസി ചെടി വെക്കുന്നത് വളരെ ഗുണകരമാണ്.

Written by - Zee Malayalam News Desk | Last Updated : May 26, 2022, 06:02 PM IST
  • വാസ്തു ശാസ്ത്രമനുസരിച്ച് പ്രധാന വാതിലിന് മുന്നിൽ തുളസി ചെടി വെക്കുന്നത് വളരെ ഗുണകരമാണ്.
  • വീടിന്റെ സ്വീകരണമുറിയിൽ ഒരു വരച്ച ചിത്രമോ, ഗണപതിയുടെയോ, ലാഫിങ് ബുദ്ധയുടെയോ ഒരു പ്രതിമയോ വെക്കാൻ ശ്രദ്ധിക്കണം.
  • കിടപ്പുമുറിയിൽ കണ്ണാടി വെക്കാൻ പാടില്ല, പ്രത്യേകിച്ചും കാലിന്റെ ഭാഗത്ത്
Vastu Tips : വീട്ടിൽ സമ്പൽ  സമൃദ്ധി വർധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നമ്മുക്ക് ഏറ്റവും സുരക്ഷിതത്വവും സമാധാനവും ലഭിക്കുന്ന സ്ഥലമാണ് വീട്. അതിനാൽ തന്നെ വീട്ടിൽ എപ്പോഴും ഒരു പോസിറ്റീവ് എനർജി ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്. നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ട് വരാനും സമൃദ്ധിയുണ്ടാകാനും വാസ്തു വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വാസ്തു ദോഷങ്ങൾ മൂലം നിങ്ങൾക്ക് വീട് മാറ്റി പണിയാൻ സാധിക്കില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ സമ്പൽ  സമൃദ്ധിയും ഐശ്വര്യവും വർധിക്കും.

1)  തുളസി 

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് മുൻവാതിൽ. വാസ്തു ശാസ്ത്രമനുസരിച്ച് പ്രധാന വാതിലിന് മുന്നിൽ തുളസി ചെടി വെക്കുന്നത് വളരെ ഗുണകരമാണ്. ഇത് മഹാവിഷ്ണുവിന്റെ ചെടിയായി ആണ് അറിയപ്പെടുന്നത്. ഇത് വാതിലിന് അരികിൽ വെക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ട് വരാനും സന്തോഷം ലഭിക്കാനും സഹായിക്കും. കൂടാതെ തുളസിക്ക് വളരെയധികം ഔഷധഗുണങ്ങളും ഉണ്ട്.

ALSO READ: Shani Jayanti 2022: ശനിദേവന്റെ കോപത്തിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ചെയ്യരുത്!

2) വീടിന്റെ സ്വീകരണമുറി

വീടിന്റെ സ്വീകരണമുറിയിൽ ഒരു വരച്ച ചിത്രമോ, ഗണപതിയുടെയോ, ലാഫിങ് ബുദ്ധയുടെയോ ഒരു പ്രതിമയോ വെക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ വീട്ടിലേക്ക് വരുമ്പോൾ ആദ്യം ഇവ കാണുന്ന തരത്തിൽ വേണം വെക്കാൻ. ഇത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും. വാതിലിന് നേരെയാണ് ഇത് ഇരിക്കുന്നതെന്ന് ഉറപ്പ് വരുത്തുകയും വേണം.

3) മുൻവാതിൽ 

വീടിന്റെ മുൻ വാതിൽ മറ്റ് വാതിലുകളെക്കാൾ വലുതാണെന്ന് ഉറപ്പ് വരുത്തണം. ഇത് തടികൊണ്ടുള്ള വാതിൽ ആകുന്നതാണ് ഉത്തമം. ഇത് വീട്ടിൽ പോസിറ്റിവ് എനെർജി കൊണ്ട് വരാൻ സഹായിക്കും. കൂടാതെ വാതിൽ സജ്ജീകരിക്കാനും മറക്കരുത്.

4)   കിടപ്പ്മുറി 

കിടപ്പുമുറിയിൽ കണ്ണാടി വെക്കാൻ പാടില്ല, പ്രത്യേകിച്ചും കാലിന്റെ ഭാഗത്ത്. ഇത് നിങ്ങളുടെ ഉത്കണ്ഠ വർധിക്കാനും, നെഗറ്റീവ് എനർജി ഉണ്ടാകുകയും ചെയ്യും. അതിനാൽ തന്നെ കിടപ്പുമുറിയിൽ കണ്ണാടി വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News