ഇന്ന് മുപ്പെട്ട് വെള്ളി; മഹാലക്ഷ്മിസ്തവം ജപിക്കുന്നത് ഉത്തമം
വെള്ളിയാഴ്ച ദിവസം ലക്ഷ്മിദേവിയെ ഭജിക്കുന്നത് പൊതുവേ ഉത്തമമാണ്.
മലയാള മാസത്തിലെ ആദ്യത്തെ വെളിയാഴ്ചയേയാണ് മുപ്പെട്ടു വെള്ളി എന്നു പറയുന്നത്. വെള്ളിയാഴ്ച ദിവസം ലക്ഷ്മിദേവിയെ ഭജിക്കുന്നത് പൊതുവേ ഉത്തമമാണ്.
മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, കാർത്തിക നക്ഷത്രം വരുന്ന ദിനങ്ങൾ, പൗർണമി എന്നീ ദിനങ്ങൾ പ്രധാനമാണ്.
ഈ ദിവസങ്ങളിൽ നെയ് വിളക്കിന് (Neyy Vilakk) മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലം നൽകും. ഉത്തരായന കാലത്തെ മുപ്പെട്ട് വെള്ളികളിലെ ലക്ഷ്മി ഭജനം അതീവ ഫലദായകമാണ്. മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് പോലെ തന്നെ ഉത്തമമാണ് മഹാലക്ഷ്മി സ്തവം ജപിക്കുന്നത്.
Also Read: സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം..
ലക്ഷ്മിദേവി സർവൈശ്വര്യത്തിന്റെ ദേവതയാണ്. വിഷ്ണുദേവന്റെ പത്നിയായ മഹാലക്ഷ്മി (Mahalakshmi) ആദിപരാശക്തിയുടെ അവതാരമാണ്. വീടുകളിൽ ലക്ഷ്മികടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ഇന്ന് ലക്ഷ്മിദേവിയുടെ വിവിധ ഭാവങ്ങൾ വർണിക്കുന്ന മഹാലക്ഷ്മി സ്തവം ജപിക്കുന്നത് അത്യുത്തമം.
ശ്രീപാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ
വിഷ്ണുപ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ
കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ
കാരുണ്യനിലയെ ദേവി മഹാലക്ഷ്മി നമോസ്തുതേ
Also Read: സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം
ദരിദ്രദു:ഖശമനി മഹാലക്ഷ്മി നമോസ്തുതേ
ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ
സമുദ്രതനയേ ദേവി മഹാലക്ഷ്മി നമോസ്തുതേ
രാജലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.