കലികാലത്തിലെ സര്‍വ്വ ദോഷങ്ങളും മാറ്റാന്‍ പ്രാപ്തിയുള്ളതാണ് ഈ മഹാമന്ത്രത്തിന്. ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുന്നതിന് ഈ മന്ത്ര ജപം ഉത്തമമാണ്. ഈ മന്ത്രം വെറും 3 വാക്കുകളാൽ നിറഞ്ഞതാണ്.
ഹരേ, കൃഷ്ണ, രാമ എന്നീ മൂന്നുവാക്കുകളാണ് അത്. ഭഗവാൻ വിഷ്ണുവിന്റെ (Lord Vishnu) അവതാര സ്തുതികളാണ് ഈ വാക്കുകൾ. ഈ മന്ത്രം ചൊല്ലുന്നത് കൊണ്ട് മനസ്സിനെ ഏകാഗ്രമാക്കാനും അതിനെ നമ്മുടെ അധീനതയിലാക്കാനും സഹായിക്കും. ഏകാഗ്രമായ മനസ്സ് മോക്ഷ പ്രാപ്തിയിലെത്താന്‍ ഏറ്റവും ആവശ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ അത് സാധ്യമാകുന്നുമെന്നാണ് ഗുരുക്കന്മാർ പറയുന്നത്.
Also Read: കാറ്റാടി മണികൾ വീട്ടിൽ മുഴങ്ങുന്നത് ഉത്തമം
മാത്രമല്ല ഈ മന്ത്രജപത്തിലൂടെ എല്ലാ പ്രതിസന്ധികളും ദോഷങ്ങളും മാറുകയും അതുപോലെ പൂര്‍വ്വകാല ദോഷങ്ങളും മറ്റു കര്‍മ്മദോഷങ്ങളും മാറ്റി നല്ല കര്‍മ്മങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കുന്നു. സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് എത്തുവാൻ ഈ മന്ത്രം (Mahamantra) ദിവസവും ജപിക്കുന്നതിലൂടെ കഴിയും.
'ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ' ഇതാണ് ആ മന്ത്രം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.