Puri Jagannath Temple: പുരിയിലെ ജഗന്നാഥ ക്ഷേത്രം നാല് ധാമുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ എല്ലാ വർഷവും ഒരു മഹത്തായ രഥയാത്ര ഇവിടെ നടത്താറുണ്ട്. ഇവിടെയുള്ള വിഗ്രഹങ്ങൾ അപൂർണ്ണമാണെന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് പറയപ്പെടുന്നത്. ഇതിന് പിന്നിലെ കഥ എന്താന്നറിയാം..


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷയിലെ പുരിയിൽ സ്ഥിതി ചെയ്യുന്ന ജഗന്നാഥന്റെ (Puri Jagannath Temple) രഥയാത്രയെക്കുറിച്ച് ആർക്കാണ് അറിയാത്തത് അല്ലേ.   ഇത് വിശ്വ പ്രസിദ്ധമായ ഒരു രഥയാത്രയാണ് (Rath yatra). അതുപോലെ ജഗന്നാഥ ക്ഷേത്രം ലോകമെമ്പാടും പ്രസിദ്ധവുമാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഭക്തരാണ് ജഗന്നാഥനെ കാണാൻ ഇവിടെയെത്തുന്നത്.


Also Read: Chintaman Ganesh Temple: ഭക്തരുടെ എല്ലാ ആശങ്കകളും നീക്കുന്നു ചിന്താമൻ ഗണപതി, അറിയാം ഈ അമ്പലത്തിന്റെ ഉത്ഭവത്തെക്കുറിച്ച്.. 


ഭഗവാൻ ശ്രീകൃഷ്ണനെയാണ് (Lord Krishna) ജഗന്നാഥൻ എന്നുവിളിക്കുന്നത്.   പുരിയിലെ ഈ ക്ഷേത്രം അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഈ ക്ഷേത്രത്തിൽ ജഗന്നാഥ് ജി അതായത് ശ്രീകൃഷ്ണൻ സഹോദരി സുഭദ്രയോടും (Subhadra), സഹോദരൻ ബലരാമനോടും (Balbhadra) ഒപ്പം വിരാജിതനാണ്.  എന്നാൽ ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങളും അപൂർണ്ണമാണ് എന്നതാണ്. ഇതുമായി ബന്ധപ്പെട്ട കഥയെക്കുറിച്ച് അറിയാം..


നാല് ധാമുകളിൽ ഒന്നാണ് ജഗന്നാഥ ക്ഷേത്രം


പുരിയിലെ ജഗന്നാഥ ക്ഷേത്രം ചാർ ധാമിൽ (Char dham) ഒന്നായി കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ഒരു മഹത്തായ രഥയാത്ര ഇവിടെ നടത്തുന്നു. ക്ഷേത്രത്തിലെ മൂന്ന് ദേവതകളും വ്യത്യസ്ത രഥങ്ങളിൽ ഇരുന്നു നഗരം മുഴുവൻ സഞ്ചരിക്കുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ജനപ്രിയ കഥകളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം ക്ഷേത്രത്തിലെ അപൂർണ്ണമായ വിഗ്രഹങ്ങളുമായി (Incomplete idols) ബന്ധപ്പെട്ട കഥയാണ്.


Also Read: നടൻ കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ! 


വിശ്വകർമ രാജാവിന് മുന്നിൽ ഒരു വ്യവസ്ഥ വച്ചിരുന്നു


ബ്രഹ്മപുരാണമനുസരിച്ച്, മാൽവയിലെ ഇന്ദ്രദ്യുമ്ന രാജാവിന് സ്വപ്നത്തിൽ ജഗന്നാഥന്റെ ദർശനം ഉണ്ടാകുകയും രാജാവിനോട് പുരി കടൽത്തീരത്ത് പോകാൻ ആവശ്യപ്പെടുകയും  അവിടെ മര കഷണങ്ങൾ ലഭിക്കും. ആ മര കഷണങ്ങൾ കൊണ്ട് അവരുടെ വിഗ്രഹങ്ങൾ നിർമ്മിക്കാനും പറഞ്ഞു. 


രാജാവ് മരകഷ്ണങ്ങൾ കണ്ടെത്തിയപ്പോൾ ശിൽപിയായ വിശ്വകർമ്മൻ കരകൗശലക്കാരനായി രാജാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും ഒരു മാസത്തിനുള്ളിൽ താൻ വിഗ്രഹം തയ്യാറാക്കുമെന്നും എന്നാൽ അതുവരെ ആരും ആ മുറിയിൽ വരരുത് അതായത് രാജാവ് പോലും വരരുത് എന്ന വ്യവസ്ഥയും വിശ്വകർമ്മൻ മുന്നോട്ട് വച്ചിരുന്നു.  ആ വ്യവസ്ഥ  രാജാവ് ഈ അംഗീകരിക്കുകയും ചെയ്തു. 


Also Read: Eid-Ul-Fitr 2021: മുപ്പതു ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു 


അതുകൊണ്ടാണ് വിഗ്രഹങ്ങൾ അപൂർണ്ണമായി തുടരുന്നത്


വിഗ്രഹങ്ങളുടെ നിർമ്മാണം ആരംഭിച്ചു. ഒരു മാസത്തെ സമയം ഏകദേശം പൂർത്തിയായി എങ്കിലും ദിവസങ്ങളോളം മുറിയിൽ നിന്ന് ശബ്ദമൊന്നും കെട്ടിരുന്നില്ല.  അതിൽ ആശങ്കാകുലനായ രാജാവ് ആകാംക്ഷയോടെ മുറിയുടെ വാതിൽ തുറന്നു. മുറിയുടെ വാതിൽ തുറന്നയുടനെ വിശ്വകർമ അവിടെ നിന്ന് അപ്രത്യക്ഷമാകുകയും.  അവിടെ ഭഗവാൻ ജഗന്നാഥന്റെയും, ബലരാമന്റെയും, സുഭദ്രയുടെയും അപൂർണമായ വിഗ്രഹങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.   ആ വിഗ്രഹങ്ങൾക്ക് കൈകൾ ഉണ്ടാക്കിയില്ലായിരുന്നു.  ഈ വിഗ്രഹങ്ങൾ ഈ രീതിയിൽ സ്ഥാപിക്കണമെന്നും അവ ഈ രീതിയിൽ ആരാധിക്കപ്പെടുമെന്നും ശിൽപികളും പറഞ്ഞു.  ഇതാണ് ഈ വിഗ്രഹങ്ങൾ അപൂർണ്ണമായതിന്റെ പിന്നിലെ കഥ.