നടൻ കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ!

അദ്ദേഹത്തിന് നോൺ ആൾക്കഹോളിക് ലിവർ സിറോസിസ് ആണെന്നും കരൾ മാറ്റിവെയ്ക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്നാണ് കുടുംബം പറയുന്നത്.    

Written by - Zee Malayalam News Desk | Last Updated : May 13, 2021, 01:43 PM IST
  • സിനിമാ സീരിയൽ താരം കൈലാസ്‌ നാഥ് ഗുരുതരാവസ്ഥയിൽ
  • കരളിന് രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം.
  • ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് റിപ്പോർട്ട്.
നടൻ കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ!

കൊച്ചി: സിനിമാ സീരിയൽ താരം കൈലാസ്‌ നാഥ് ഗുരുതരാവസ്ഥയിൽ. കരളിന് രോഗം ബാധിച്ച്  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. ഇപ്പോൾ  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് റിപ്പോർട്ട്. 

അദ്ദേഹത്തിന് നോൺ ആൾക്കഹോളിക് ലിവർ സിറോസിസ് ആണെന്നും കരൾ മാറ്റിവെയ്ക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്നാണ് കുടുംബം പറയുന്നത്.  പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് ബൈപ്പാസ് സർജറി നടത്തുകയും തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സ നടത്തുകയും ചെയ്തിരുന്നു.  

Also Read: പ്രാണവായു മുടങ്ങില്ല; ടാങ്കറുകളുടെ വളയം പിടിക്കാൻ തയ്യാറായി കെഎസ്ആർടിസി ഡ്രൈവർമാർ 

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും മെയ് ആറിന് ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിനായി സുഹൃത്തുക്കൾ സഹായമഭ്യർത്ഥിക്കുന്നുമുണ്ട്.  

നിരവധി പരമ്പരകളിലും സിനിമകളിലും കൈലാസ് നാഥ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം നിലവിൽ ഒരു പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൈലാസ് നാഥ് തമിഴിലും മലയാളത്തിലും കന്നഡയിലുമായി ഏതാണ്ട് 160 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News