ന്യൂ ഡൽഹി : നീണ്ട നാളുകളായി കേന്ദ്ര സർക്കാർ ജീവനക്കാർ കേൾക്കാൻ കാത്തിരിക്കുന്ന സന്തോഷ വാർത്ത ഇതാ. കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കായി നൽകുന്ന ക്ഷാമബത്ത (ഡിഎ) ജൂലൈ ഒന്ന് മുതൽ ഉയർത്തും. ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ആറ് ശതമാനം ഡിഎയാണ് കേന്ദ്രം ഇത്തവണ ഉയർത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ ഡിഎ വർധിപ്പിക്കുന്നത്. രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ കണക്ക് അനുസരിച്ചാണ് സർക്കാർ തങ്ങളുടെ ജീവനക്കാർക്കുള്ള ക്ഷാമബത്ത നിർണയിക്കുന്നത്. നേരത്തെ അഞ്ച് ശതമാനം ഡിഎ വർധനവ് കേന്ദ്രം ഉദ്ദേശിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം ജൂലൈയിൽ ആറ് ശതമാനമായിരിക്കും ഡിഎ വർധിപ്പിക്കുക.


ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; അടിസ്ഥാന ശമ്പളം 26,000മായി ഉയർത്തിയേക്കും


ക്ഷാമബത്ത് ആറ് ശതമാനം കേന്ദ്രം വർധിപ്പിച്ചാൽ ജീവനക്കാരുടെ ഡിഎ 35 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. 18,000 അടിസ്ഥാന ശമ്പളം ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 1080 ഡിഎ വർധിച്ചേക്കും. 


ഡിഎ വർധനവ് ശമ്പളത്തിൽ എങ്ങനെ പ്രതിഫലിക്കും?


56,900 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് നിലവിൽ ലഭിക്കുന്ന ഡിഎ (34%) 19,346 രൂപയാണ്. അത് ഇനി ആറ് ശതമാനം കൂടി വർധിച്ചാൽ ക്ഷാമബത്ത (40%) 22,760 രൂപയാകും. 3414 രൂപയാണ്  56,900 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് ഉയരാൻ പോകുന്നത്. അടിസ്ഥാന ശമ്പളം 18,000 രൂപയുള്ള ഒരു ജീവനക്കാരന് ലഭിക്കുന്ന ഡിഎ വർധനവ് 1080 രൂപയായിരിക്കും. അതായത് ഡിഎ 40 ശതമാനമായാൽ ക്ഷാമബത്ത 7200 രൂപ ലഭിക്കും. 


ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക ; എൽടിസി നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം


ഡിഎയ്ക്ക് പുറമെ കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും വർധിപ്പിക്കാൻ ഒരുങ്ങുന്നു


സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെറ്റ് ഫാക്ടറിൽ കേന്ദ്രം വർധനവ് വരുത്താൻ ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ട്. ഈ ഫിറ്റ്മെന്റ് ഫാക്ടർ വർധനവ് കേന്ദ്രം അംഗീകരിച്ചാൽ ക്രമേണ ജീവനക്കാരുടെ ശമ്പളവും ഉയരും. അതായത് 2.57ൽ നിന്ന്3.68 അധികം ഫിറ്റ്മെറ്റ് ഫാക്ടർ ഉയർന്നേക്കും. അങ്ങനെയാണങ്കിൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 നിന്ന് 26,000 രൂപയായി ഉയർന്നേക്കും. ഏറ്റവും കുറഞ്ഞത് 8,000 രൂപ എങ്കിലും ജീവനക്കാർക്ക് കൂടിയേക്കും. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.