7th Pay Commission : സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക ; എൽടിസി നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

7th Pay Commission Central Government Employees LTC Rules ഈ ആനുകൂല്യത്തിലൂടെ ജീവനക്കാരുടെ യാത്രയ്ക്ക് ചിലവാകുന്ന തുക തിരികെ ലഭിക്കുന്നതാണ്. ഇവയിലാണ് കേന്ദ്രം ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 08:50 PM IST
  • ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ബുക്ക് ചെയ്യുക.
  • ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് ഒരു ടിക്കറ്റ് മാത്രമെ എൽടിസിയിലൂടെ വാങ്ങിക്കാൻ സാധിക്കു
  • ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നത് ഒഴിവാക്കുണം
7th Pay Commission : സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക ; എൽടിസി നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

ന്യൂ ഡൽഹി : ഏഴാം ശമ്പളകമ്മീഷൻ പ്രകാരം സർക്കാർ ജീവനക്കാർക്കുള്ള യാത്രാനുകൂല്യം (എൽടിസി) ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം. കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് അവധിക്ക് പോകുമ്പോഴുള്ള യാത്രയ്ക്ക് നൽകുന്ന ആനുകൂല്യമാണ് എൽടിസി (ലീവ് ട്രാവൽ കൺസെഷൻ). ഈ ആനുകൂല്യത്തിലൂടെ ജീവനക്കാരുടെ യാത്രയ്ക്ക് ചിലവാകുന്ന തുക തിരികെ ലഭിക്കുന്നതാണ്. ഇവയിലാണ് കേന്ദ്രം ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

7-ാം ശമ്പളക്കമ്മീഷനിലെ എൽടിസിയിൽ വരുത്തിയിരിക്കുന്ന മാറ്റം

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ബുക്ക് ചെയ്യുക. യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന ടിക്കറ്റ് സൗകര്യപ്രദമായ സമയം എന്നതിലുപരി കുറഞ്ഞ നിരക്കിലുള്ള യാത്രടിക്കറ്റാണ് ജീവനക്കാർ വാങ്ങിക്കേണ്ടത്. യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന തിയതിക്ക് മൂന്നാഴ്ച മുമ്പ് ടിക്കറ്റ് വാങ്ങിക്കേണ്ടതാണ്. 

ALSO READ : Post Office Monthly Interest Scheme: പോസ്‌റ്റോഫീസിന്റെ ഈ പദ്ധതിയിൽ പണം നിക്ഷേപിക്കൂ; വൻ ലാഭം നേടാം

ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് ഒരു ടിക്കറ്റ് മാത്രമെ എൽടിസിയിലൂടെ വാങ്ങിക്കാൻ സാധിക്കു. കൂടാതെ ടിക്കറ്റുകൾ സർക്കാർ നിർദേശിക്കുന്ന ഏജൻസി വഴിയോ ഐആർടിസി വഴിയോ ബുക്ക് ചെയ്യാനെ സാധിക്കു. ബോമെർ ലോവ്റി ആൻഡ് കമ്പനി, അശോക് ട്രാവൽസ് എന്നിവയാണ് കേന്ദ്രം നിർദേശക്കുന്ന ഏജൻസികൾ.

ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നത് ഒഴിവാക്കുണമെന്ന് കേന്ദ്ര ചിലവുകാര്യ വകുപ്പ് അറിയിച്ചു. അഥവാ ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 72 മണിക്കൂറിനുള്ളിൽ കാര്യസഹിതം എന്തുകൊണ്ട് റദ്ദാക്കിയെന്ന് അറിയിക്കേണ്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏജന്റുമാർക്ക് ഫീസ് നൽകേണ്ട ആവശ്യമില്ല.

ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ 5% വർധിപ്പിച്ചേക്കും; തീരുമാനം ഈ മാസം

എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകുമോ?

ചില റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം ജീവക്കാർക്ക് പേ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ ഒരുങ്ങുകയാണ്. അതിനാൽ എട്ടാമതൊരു ശമ്പളക്കമ്മീഷൻ ഉണ്ടായേക്കില്ല. സ്വകാര്യ കമ്പനികളിലെ പോലെ ജീവനക്കാർക്കുള്ള ശമ്പള വർധനവ് അവരുടെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News