7th Pay Commission Latest Updates : ക്ഷാമബത്ത (ഡിഎ) എപ്പോൾ ഉയർത്തുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം വർഷത്തിൽ രണ്ട് തവണയാണ് (ജനുവരി, ജൂലൈ) രാജ്യത്തെ നാണയപ്പെരുപ്പം നിരക്ക് അനുസരിച്ച് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎ വർധിപ്പിക്കുന്നത്. ജനുവരിയിലെ ക്ഷാമബത്ത വർധനവ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇനി ജൂലൈയിലെ ക്ഷാമബത്ത ഉയർത്തുന്നതിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. നവരാത്രിക്ക് ശേഷം കേന്ദ്രം ഡിഎ വർധിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതേസമയം ഡിഎ വർധനവ് എന്നുണ്ടാകുമെന്ന് കൃത്യമായ ഒരു തീയതി കേന്ദ്രം ഇതുവരെ നൽകിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 15 മുതൽ 27 വരെയാണ് ഇത്തവണ നവരാത്രി അഘോഷങ്ങൾ നടക്കുക. അതിനുശേഷം ദീപാവലിക്ക് മുമ്പായി കേന്ദ്രം ഡിഎ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത്തവണ മൂന്ന് ശതമാനം ക്ഷാമബത്ത വർധിപ്പിക്കാനാണ് സാധ്യത. ചില റിപ്പോർട്ടുകൾ അത് നാല് ശതമാനം വരെയാകുമെന്നും ഉണ്ട്. ജുലൈ മാസം മുതൽ മുൻകാല പ്രാബല്യത്തിലാണ് ജീവനക്കാർക്ക് ഡിഎ വർധന തങ്ങളുടെ ശമ്പളത്തിലൂടെ ലഭിക്കുക. 


ALSO READ : Dearness Allowance: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത... ക്ഷാമബത്തയ്‌ക്കൊപ്പം ബോണസും!


ജൂലൈ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ നിൽക്കുമ്പോഴാണ് ഡിഎ നാല് ശതമാനം വർധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിലേക്കെത്തിയപ്പോൾ രാജ്യത്തെ പണപ്പെരുപ്പം പിടിച്ച് നിർത്താൻ സാധിച്ചതിനാൽ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും വർധിപ്പിക്കാൻ പോകുന്നത് മൂന്ന് ശതമാനം ഡിഎ ആയിരിക്കും.


മൂന്ന് ശതമാനം വർധിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 45 ശതമാനമാകും. ഇതോടെ കേന്ദ്രത്തിന്റെ കീഴിലുള്ള ഒരു കോടിയോളം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവുണ്ടാകാൻ പോകുന്നത്. നേരത്തെ മാർച്ചിൽ നാല് ശതമാനം ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38ൽ നിന്നും 42 ശതമാനമായി ഉയർന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.