7th Pay Commission: ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത! വേരിയബിൾ DA യിൽ വലിയ വർദ്ധന
7th pay commission latest news: ദീപാവലിക്ക് തൊട്ടുമുമ്പ് എല്ലാ കേന്ദ്ര ജീവനക്കാർക്കും കേന്ദ്ര സർക്കാർ വലിയ സമ്മാനം നൽകിയിട്ടുണ്ട്. നേരത്തെ ക്ഷാമബത്ത 3% വർദ്ധിപ്പിച്ച ശേഷം ഇപ്പോൾ VDA യും വർദ്ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: 7th Pay Commission latest news: ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് 3% ഡിഎയും (Dearness allowance) കുടിശ്ശിക വർദ്ധനയും (DA Arrear) സമ്മാനമായി ലഭിച്ചു. ഇതോടൊപ്പം ദീപാവലിക്ക് മുമ്പ് മറ്റ് ജീവനക്കാർക്കും (Minimum wage employees) വമ്പൻ സമ്മാനം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇപ്പോൾ ജീവനക്കാർക്ക് (Central Government Employees) നൽകുന്ന വേരിയബിൾ ഡിയർനസ് അലവൻസും (Variable dearness allowance) വർദ്ധിപ്പിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവാണ് (Bhupender Yadav) ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ആനുകൂല്യം 2021 ഒക്ടോബർ 1 മുതൽ ലഭ്യമാകും.
വേരിയബിൾ ഡിയർനെസ് അലവൻസിൽ വൻ വർദ്ധനവ് (Big hike in variable dearness allowance)
Ministry of Labour & Employment പറയുന്നതനുസരിച്ച്കേ ന്ദ്ര ജീവനക്കാരുടെ വേരിയബിൾ ഡിയർനസ് അലവൻസിലെ (Variable dearness allowance) വർദ്ധനവ് 2021 ഒക്ടോബർ 1 മുതൽ ബാധകമാകും. ഇതിന് കീഴിൽ ഇപ്പോൾ എല്ലാ കേന്ദ്ര ജീവനക്കാർക്കും എല്ലാ മാസവും വേരിയബിൾ ഡിയർനസ് അലവൻസ് (Variable DA) വർധിച്ചത് ലഭിക്കും.
മിനിമം വേതനവും വർധിക്കും (Minimum wage will also increase)
ഈ വർദ്ധനവ് കേന്ദ്ര ജീവനക്കാരുടെ (Central Employees) മിനിമം വേതനവും വർദ്ധിപ്പിക്കും. ഈ പകർച്ചവ്യാധി സമയത്ത് അവർക്ക് ഇതൊരു വലിയ ആശ്വാസമാകും. നേരത്തെ കേന്ദ്ര ജീവനക്കാർക്കും ഒന്നര വർഷത്തേക്ക് ഫ്രീസ് ചെയ്ത ഡിഎയുടെ ആനുകൂല്യം ലഭിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 17 ശതമാനത്തിൽ നിന്ന് 28 ശതമാനം വർധിപ്പിച്ചതിന് ശേഷം, 3% ഡിഎ (DA) വർദ്ധനവോ കൂടിയായപ്പോൾ മൊത്തം ഡിഎ 31 ശതമാനമായി ഉയർന്നു.
Also Read: Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക!
ഏത് ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും? (Which employees will get the benefit?൦)
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ (Ministry of Labour & Employment) ഈ തീരുമാനം കേന്ദ്രസർക്കാർ, റെയിൽവേ, ഖനനം, എണ്ണപ്പാടങ്ങൾ, തുറമുഖങ്ങൾ, മറ്റ് കേന്ദ്രസർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മറ്റ് ഒന്നരക്കോടിയോളം ജീവനക്കാർക്ക് പ്രയോജനപ്പെടും.
ഇതോടൊപ്പം കരാറിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വേരിയബിൾ ഡിയർനസ് അലവൻസ് വർദ്ധനയുടെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. അതായത് എല്ലാത്തരം ജീവനക്കാർക്കും അതിന്റെ ആനുകൂല്യം ലഭിക്കുമെന്നർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.