ന്യൂഡൽഹി: 7th Pay Commission: ദീപാവലിക്ക് മുമ്പ് സർക്കാർ ജീവനക്കാർക്ക് വൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ദീപാവലി സമ്മാനമായി ക്ഷാമബത്ത (DA) 3 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം 3 മാസത്തെ കുടിശ്ശികയും വരും.
അതായത് ഈ മാസം ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർധനവാണ് ഉണ്ടാകാൻ പോകുന്നതെന്നർത്ഥം. ഈ പ്രഖ്യാപനത്തിന് ശേഷം ശമ്പളം എത്ര കൂടുമെന്ന് അറിയാം
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസം ലഭിക്കും Triple Bonanza? അറിയാം പുതിയ അപ്ഡേറ്റ്
പേ ഗ്രേഡ് അനുസരിച്ചായിരിക്കും ശമ്പള വർദ്ധനവ് (Salary will increase according to pay grade)
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ (DA) വീണ്ടും 3% വർദ്ധിപ്പിച്ചു, ഇനി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31% നിരക്കിൽ ഡിഎയും (DA) ഡിആറും (DR) ലഭിക്കും. കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അടിസ്ഥാന ശമ്പളവും ഗ്രേഡും അനുസരിച്ച് ശമ്പള വർദ്ധനവിനെക്കുറിച്ച് ഒരു രൂപം ലഭിക്കും.
സർക്കാർ 31% ഡിഎ പ്രഖ്യാപിച്ചു (Government announced 31% DA)
ദീപാവലിക്ക് മുന്നോടിയായി സർക്കാർ ജീവനക്കാർക്കായി കേന്ദ്ര സർക്കാർ വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ദീപാവലി സമ്മാനമായി അവരുടെ ഡിയർനസ് അലവൻസ് (Dearness Allowance) 3 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
അതായത് കേന്ദ്ര ജീവനക്കാർക്ക് ഇനി 31 ശതമാനം ക്ഷാമബത്ത (Dearness Allowance) ലഭിക്കും. ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രഖ്യാപനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും (Announcement will come into effect from July 1)
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് ഈ വർഷം ജൂലൈ 1 മുതൽ ക്ഷാമബത്തയിൽ പുതിയ വർദ്ധനവ് പ്രാബല്യത്തിൽ വരും. നേരത്തെ ജൂലൈയിൽ സർക്കാർ ക്ഷാമബത്ത (DA Hike) 11 ശതമാനം മുതൽ 28 ശതമാനം വരെ വർധിപ്പിച്ചിരുന്നു. അതിന് ശേഷം ഇപ്പോൾ മൂന്ന് ശതമാനം വർധിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31 ശതമാനം ഡിഎ (DA) ലഭിക്കും.
ശമ്പളത്തിൽ 6480 രൂപ വർധിക്കും (Salary will increase by Rs 6480)
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (DA Hike) വർഷത്തിൽ രണ്ടുതവണ വർധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ അയാൾക്ക് നിലവിൽ ക്ഷാമബത്തയായി ലഭിക്കുന്നത് 5,040 രൂപയാണ്. അടിസ്ഥാന ശമ്പളത്തിന്റെ 28 ശതമാനമാണ് ഈ തുക. 3% ഡിഎ വർദ്ധനയ്ക്ക് ശേഷം ജീവനക്കാരന് 5,580 രൂപ ഡിഎ ആയി ലഭിക്കും. അതായത് 540 രൂപ കൂടും. അടിസ്ഥാന ശമ്പളം വർധിക്കുന്നതോടെ ക്ഷാമബത്തയുടെ (DA) ആകെ തുകയും വർധിക്കും. വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ ശമ്പളത്തിൽ 6480 രൂപ കൂടും.
Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ
31% ഡിഎയിൽ കണക്കുകൂട്ടൽ (Calculation on 31% DA)
ഇപ്പോൾ ക്ഷാമബത്ത 3% വർധിപ്പിക്കുന്നതോടെ മൊത്തം DA 31% ആയി മാറും. 7th Pay Commission മാട്രിക്സ് അനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ ലെവൽ-1 ന്റെ ശമ്പള പരിധി 18,000 രൂപ മുതൽ 56900 രൂപ വരെയാണ്. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ, മൊത്തം വാർഷിക ക്ഷാമബത്ത (DA) 66,960 രൂപയാകും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിൽ വാർഷിക വർദ്ധനവ് 30,240 രൂപയാകും.
കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on minimum basic salary)
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) Rs.5580/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (17%) 3060/മാസം
4. ക്ഷാമബത്ത വർദ്ധനവ് 5580-3060 = Rs.2520/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 2520X12 = 30,240 രൂപ
Also Read: viral news: 6 മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..!
പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on maximum basic salary)
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) 17639 രൂപ/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (17%) 9673 രൂപ/മാസം
4. ക്ഷാമബത്ത വർദ്ധനവ് 17639-9673 = 7966 രൂപ/മാസം വർദ്ധിച്ചു
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 7966X12 = 95,592 രൂപ\
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.