ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്കും സന്തോഷ വാർത്ത. ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്കുമുള്ള വർധിപ്പിച്ച 3 ശതമാനം ക്ഷാമബത്തയ്ക്ക് (DA) കേന്ദ്ര മന്ത്രിസഭ അംഗീകരാം നൽകിയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് സിഎൻബിസി ടിവി18 റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ വർധനവോടെ 34 ശതമാനം ഡിഎയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്കും ലഭിക്കാൻ പോകുന്നത്. 50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻക്കാർക്കുമാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിൽ ഗുണഫലം ലഭിക്കുക. 


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്ഡേറ്റ്! ഉടൻ അക്കൗണ്ടിൽ എത്തിയേക്കും 2 ലക്ഷം രൂപ


പണപ്പെരുപ്പം കണക്കിലെടുത്ത് സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്കും നൽകുന്ന ആലവൻസാണ് ക്ഷാമബത്ത. സാധാരണയായി ഒരു വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ ഡിഎയുടെ കാര്യത്തിൽ മാറ്റം വരുത്തുന്നത്. ജീവനക്കാരുടെ സ്ഥാനം, സ്ഥലം മേഖല എന്നിവയിൽ ഡിഎ വ്യത്യാസ പെട്ടിരിക്കുന്നു.


കോവിഡിനെ തുടർന്ന് 2019ന് ശേഷം സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് കേന്ദ്രം പിടിച്ച് വച്ചിരിക്കുകയായിരുന്നു.  തുടർന്ന് 2021 ജൂലൈയിലാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ഡിഎയും ഡിആറും വർധിപ്പിച്ചത്. അന്ന് 17 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്കാണ് ഡിഎ വർധിപ്പിച്ചത്. 2022 ജനുവരി മുതലുള്ള 3 ശതമാനം ഡിഎ ജീവനക്കാർക്ക് ലഭിക്കുമെന്നാണ് സിൻബിസി റിപ്പോർട്ട് ചെയ്യുന്നത്.


ALSO READ : 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ 3% വർധിച്ചു


അതിന് ശേഷം 2021 ഒക്ടോബറിൽ കേന്ദ്രം വീണ്ടും ക്ഷാമബത്തയ്ക്ക് വർധനവ് വരുത്തിയിരുന്നു. അന്ന് വർധനവ് വരുത്തിയ 3 ശതമാനം ഡിഎ, ഡിആറിനാണ് ക്യാബിനെറ്റ് ഇന്ന് അംഗീകാരം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.