Aadhaar-Ration Link: വീട്ടിൽ ഇരുന്ന് റേഷൻ കാർഡ് ആധാറുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യൂ, വമ്പിച്ച ആനുകൂല്യങ്ങൾ നേടൂ
Aadhaar-Ration Link: ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് `ഒരു രാജ്യം ഒരു റേഷൻ കാർഡ്` എന്ന പദ്ധതിയുടെ പ്രയോജനം നേടാം. അറിയാം അതിന്റെ പൂർണ്ണവിവരങ്ങൾ..
ന്യുഡൽഹി: Aadhaar-Ration Link: റേഷൻ കാർഡ് ഗുണഭോക്താക്കൾ ഈ വാർത്ത ശ്രദ്ധിക്കുക. ഈ കാർഡ് (Ration Card) ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് റേഷൻ ലഭിക്കുന്നതിന് പുറമെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസർക്കാർ 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിക്ക് തുടക്കമിട്ടു.
രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. റേഷൻ കാർഡിന് (RationCard) കീഴിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിൽ ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ച് ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എന്ന പദ്ധതി പ്രയോജനപ്പെടുത്താം. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് രാജ്യത്തെ ഏത് സംസ്ഥാനത്തിന്റെയും റേഷൻ കാർഡ് ഷോപ്പിൽ നിന്ന് റേഷൻ വാങ്ങാൻ കഴിയും.
Also Read: Ration Card ൽ നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം, അറിയാം എളുപ്പവഴി
ആധാർ കാർഡ് ഓൺലൈനായി ഇതുപോലെ ലിങ്ക് ചെയ്യുക (Link aadhar card online like this)
1. ഇതിനായി ആദ്യം uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
2. ഇപ്പോൾ നിങ്ങൾ 'Start Now'ൽ ക്ലിക്ക് ചെയ്യുക.
3. ഇവിടെ നിങ്ങളുടെ വിലാസം, ജില്ലാ, സംസ്ഥാനം എന്നിവ പൂരിപ്പിക്കണം.
4. ഇതിന് ശേഷം 'Ration Card Benefit' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ മുതലായവ പൂരിപ്പിക്കുക.
6. ഇത് പൂരിപ്പിച്ച ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരും.
7. ഇവിടെ OTP പൂരിപ്പിച്ച ശേഷം നിങ്ങളുടെ സ്ക്രീനിൽ പ്രോസസ്സ് പൂർത്തിയാക്കിയ സന്ദേശം ലഭിക്കും.
8. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആധാർ പരിശോധിച്ചുറപ്പിക്കുകയും നിങ്ങളുടെ ആധാർ നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധിപ്പിക്കുകയും ചെയ്യും.
Also Read: 7th Pay Commission: നവംബറിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനവ്! അറിയാം കണക്കുകൾ
നിങ്ങൾക്ക് ഓഫ്‌ലൈനിലും ലിങ്ക് ചെയ്യാം (You can also link offline)
ആധാർ കാർഡ് റേഷൻ കാർഡുമായി (Ration Card) ബന്ധിപ്പിക്കുന്നതിന് ആവശ്യമായ രേഖകളിൽ ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡ് ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ റേഷൻ കേന്ദ്രത്തിൽ സമർപ്പിക്കണം. ഇതുകൂടാതെ നിങ്ങളുടെ ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ വെരിഫിക്കേഷനും റേഷൻ കേന്ദ്രത്തിൽ നടത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...