Smart Ration Card: എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡിന് അക്ഷയ വഴി അപേക്ഷിക്കാം

കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴിയാണ് അപേക്ഷിക്കണ്ടത്. 25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 05:19 PM IST
  • കാർഡ് ഉടമകൾക്ക് എടിഎം കാര്‍ഡിന്റെ വലിപ്പത്തിൽ റേഷൻ കാർഡ് ലഭിക്കും.
  • കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴിയാണ് അപേക്ഷിക്കണ്ടത്.
  • അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽ നിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാർജായി 40 രൂപയും ഈടാക്കാം.
 Smart Ration Card: എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡിന് അക്ഷയ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: പരമ്പരാഗതമായി റേഷന്‍ കാര്‍ഡ് (Ration Card) എന്നാണ് പേരെങ്കിലും പുസ്തക രൂപത്തിലാണ് അത് ലഭിക്കുക. എന്നാല്‍ ഇനി മുതൽ‌  റേഷൻ കാർഡ് എടിഎം കാർഡിന്റെ (ATM Card) വലുപ്പത്തിലുള്ള പിവിസി–പ്ലാസ്റ്റിക് കാർഡായിട്ടാകും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. റേഷൻ കാർഡ് എടിഎം കാർഡിന്റെ വലുപ്പത്തിലാക്കാനായി സർക്കാർ (Government) അനുമതിയും ലഭിച്ചു. 

പുസ്തകരൂപത്തിലുള്ള റേഷൻ കാർഡും ഇ–റേഷൻ കാർഡും അസാധുവാകാത്തതിനാൽ ആവശ്യമുള്ളവർ മാത്രം പിവിസി–പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതി. കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴിയാണ് അപേക്ഷിക്കണ്ടത്. സോഫ്റ്റ്‌‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ പൊതുവിതരണ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. 

Also Read: 3 മാസത്തേക്ക് റേഷൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ Ration Card റദ്ദാകുമോ? അറിയാം..

അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവർക്ക് 25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. പ്രിന്റിങ് ചാർജായി 40 രൂപയും ഈടാക്കാം.
സർക്കാരിലേക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. കാർഡുകള‍ുടെ രൂപം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 4ന് പൊതുവിതരണ ഡയറക്ടർ കത്തു നൽകിയിരുന്നു. കാർഡിന്റെ മാതൃകയും തയാറാക്കി നൽകി.

കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്‍റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍. 

ഒക്ടോബർ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91,32,429 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. എഎവൈ (മഞ്ഞകാർഡ്–അന്ത്യോദയ അന്നയോജന)–5,90,188, പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം)–33,40,654, എൻപിഎസ് (നീലകാർഡ്–സ്റ്റേറ്റ് സബ്സിഡി)–24,28,035, എൻപിഎൻഎസ് (സബ്സിഡി ഇല്ലാത്ത വിഭാഗം) –27,48,272, എൻപി(ഐ) (ഹോസ്റ്റലുകളിലും അഭയകേന്ദ്രങ്ങളിലും ഉള്ളവർക്കായുള്ളത്)–25,280.

Also Read: Ration Card ൽ നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം, അറിയാം എളുപ്പവഴി

എഎവൈ മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരോട് കാർഡുകൾ തിരികെ നൽകാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 11,587 എഎവൈ കാർഡുകളും 55,974 എൻപിഎസ് കാർഡുകളും 74,628 പിഎച്ച്എച്ച് കാർഡുകളും സർക്കാരിന് സമർപ്പിച്ചു.

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് (Smart Ration Card) വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് (Epos)യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്കാനറും ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്, ഇതാണ് പുതിയ ചില പരിഷ്കാരങ്ങളോടെ നടപ്പിലാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News