ന്യൂഡൽഹി: കൃത്യമായി ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ലാഭകരമായ ഒന്നായാണ് കണക്കാക്കുന്നത്.ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, ഷോപ്പിംഗ്, ബിൽ പേയ്‌മെന്റുകൾ എന്നിവയിൽ നിരവധി കിഴിവുകളും ഓഫറുകളും വിവിധ ക്രെഡിറ്റ് കാർഡുകൾക്കുണ്ട്.ദൈനംദിന ചെലവുകളിൽ പണം ലാഭിക്കാൻ ഇത് വഴി സാധിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരൊറ്റ ക്രെഡിറ്റ് കാർഡിന് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുമെങ്കിലും, ചിലപ്പോൾ നിങ്ങൾക്ക് ഒന്നിലധികം കാർഡുകൾ ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വേണം എന്ന് പരിശോധിക്കാം.


Also Read: Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ


എപ്പോഴാണ് ഒരു കാർഡ് ആവശ്യമുള്ളത്?


എങ്ങിനെ നിങ്ങൾ ചെലവുകൾ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ക്രെഡിറ്റ് കാർഡുണ്ടാവുന്നത്.ദൈനംദിന ചെലവുകൾക്കായി പലരും അവരുടെ ക്രെഡിറ്റ് കാർഡ് വഴിയാണ് പണം അടക്കുന്നത്. അത്തരത്തിൽ നിങ്ങളുടെ ദൈനം ദിന ആവശ്യങ്ങളും ഇടപാടുകളും പരിശോധിച്ചാവണം നിങ്ങൾക്ക് എപ്പോഴാണ് ക്രെഡിറ്റ് കാർഡ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത്.നിങ്ങളുടെ വരുമാനവും ചെലവും അനുസരിച്ച് ഒരു പ്രത്യേക അല്ലെങ്കിൽ പ്രീമിയം ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്


ക്രെഡിറ്റ് കാർഡ് പതിവായി ഉപയോഗിക്കുന്നത് മൂലം ഒരു നല്ല ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് സൂക്ഷിക്കാനാകും.കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുകയും പർച്ചേസുകൾ കൂട്ടുകയും ചെയ്യുക. അങ്ങിനെ വരുമ്പോൾ ഉയർന്ന തുകയിലുള്ള ക്രെഡിറ്റ് കാർഡിന് നിങ്ങൾ യോഗ്യത നേടും.
നിങ്ങൾ സാമ്പത്തികമായി പക്വത എത്തിയാൽ  ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ കാർഡുകൾ സൂക്ഷിക്കാം


ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാൽ


ഓരോ ക്രെഡിറ്റ് കാർഡിനും അതിന്റേതായ സവിശേഷതകളും ആനുകൂല്യങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ഒരു ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് യാത്രാ ടിക്കറ്റ് ബുക്കിംഗിൽ കിഴിവ് വാഗ്ദാനം ചെയ്താൽ മറ്റൊരു ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് ഓൺലൈൻ പർച്ചേസിലോ എയർപോർട്ട് ലോഞ്ച് ആക്‌സസിലോ കിഴിവ് വാഗ്ദാനം ചെയ്യും. ഇത് ഒരർഥത്തിൽ ഗുണമാണ് എന്നാൽ ഉപയോഗത്തിൽ ശ്രദ്ധ വേണം.


ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുത്താൽ


ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുത്താൽ അത് ആവശ്യത്തിനെ മുൻ നിർത്തി മാത്രമാകണം.പതിവായി വിമാനങ്ങളിൽ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു എയർ മൈൽ ക്രെഡിറ്റ് കാർഡ് ലഭിക്കും. സ്ഥിരമായി ഹോട്ടലുകളിൽ താമസിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഒരു ട്രാവൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഷോപ്പിംഗ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.