Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച നിയമങ്ങളിൽ വൻ മാറ്റം!
Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച ചില നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനുശേഷം സാധാരണക്കാർക്ക് ഡ്രൈവിംഗ് ലൈസൻസിനായി RTO യിൽ കയറിയിറങ്ങേണ്ടതില്ല.
ന്യൂഡൽഹി: Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് (Driving License New Rules) ഉണ്ടാക്കുന്നത് സംബന്ധിച്ച് ഇതാ ഒരു പ്രധാന വാർത്ത. ഡിഎല്ലുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.
ഡ്രൈവിംഗ് ലൈസൻസിനായി (Driving Licence) നിങ്ങൾക്ക് ഇപ്പോൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം കേന്ദ്രസർക്കാർ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ഗവൺമെന്റിന്റെ ഈ പുതിയ നിയമത്തെ കുറിച്ച് നമുക്കറിയാം...
ഡ്രൈവിംഗ് ടെസ്റ്റ് ഇനി ആവശ്യമില്ല (Driving test not needed)
ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്, ഇപ്പോൾ നിങ്ങൾക്ക് RTO യിൽ പോയി ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഈ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഈ മാസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസിനായി (Driving License) ആർടിഒയുടെ വെയിറ്റിംഗ് ലിസ്റ്റിൽ കഴിയുന്ന കോടിക്കണക്കിന് ആളുകൾക്കാണ് ഈ പുതിയ മാറ്റത്തിലൂടെ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്.
Also Read: Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും!
ഡ്രൈവിംഗ് സ്കൂളിൽ പോയി പരിശീലനം നേടണം (Must go to driving school and take training)
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയിൽ പരീക്ഷയ്ക്ക് കാത്തിരിക്കുന്ന അപേക്ഷകരോട് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് ഇനി ഇവർക്ക് ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് പരിശീലന സ്കൂളിൽ ഡ്രൈവിംഗ് ലൈസൻസിനായി (Driving License രജിസ്റ്റർ ചെയ്യാമെന്ന്.
ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് പരിശീലനം നേടുകയും അവിടെ ടെസ്റ്റ് വിജയിക്കുകയും വേണം. ശേഷം അപേക്ഷകർക്ക് ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.
Also Read: ആധാര്‍-ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കല്‍ ഉടന്‍
എന്താണ് പുതിയ നിയമങ്ങൾ (what are the new rules)
പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച് റോഡ്, ഗതാഗത മന്ത്രാലയത്തിൽ നിന്ന് ചില മാർഗനിർദേശങ്ങളും വ്യവസ്ഥകളും ഉണ്ട്. പരിശീലന കേന്ദ്രങ്ങളുടെ മേഖല മുതൽ പരിശീലകന്റെ വിദ്യാഭ്യാസം വരെ ഇതിൽ ഉൾപ്പെടുന്നു.
1. ഇരുചക്ര, ത്രീ വീലർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജൻസി ഉറപ്പാക്കണം. കൂടാതെ ഇടത്തരം ഹെവി പാസഞ്ചർ, ചരക്ക് വാഹനങ്ങൾ ട്രക്കുകൾ എന്നീ വാഹനങ്ങൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം ആവശ്യമാണ്.
2. പരിശീലകൻ കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം കൂടാതെ കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം ഒപ്പം ട്രാഫിക് നിയമങ്ങളിൽ നല്ല പരിചയമുണ്ടായിരിക്കണം.
Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!
3. ഒരു അധ്യാപന പാഠ്യപദ്ധതിയും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്ന കോഴ്സിന്റെ ദൈർഘ്യം പരമാവധി 4 ആഴ്ചയായിരിക്കും അതായത് 29 മണിക്കൂർ. ഈ ഡ്രൈവിംഗ് സെന്ററുകളുടെ സിലബസ് തിയറിയും പ്രക്ടിക്കലും ചേർത്ത് 2 ഭാഗങ്ങളായി വിഭജിക്കും.
4. അടിസ്ഥാന റോഡുകൾ, ഗ്രാമീണ റോഡുകൾ, ഹൈവേകൾ, നഗര റോഡുകൾ, റിവേഴ്‌സ്, പാർക്കിംഗ്, കയറ്റത്തിലും ഇറക്കത്തിലും ഡ്രൈവിംഗ് തുടങ്ങിയവയിൽ ഡ്രൈവിംഗ് പഠിക്കാൻ 21 മണിക്കൂർ ചെലവഴിക്കണം. തിയറി ഭാഗം മുഴുവൻ കോഴ്‌സിന്റെ 8 മണിക്കൂർ ഉൾക്കൊള്ളും, അതിൽ റോഡ് നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ, അപകടങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കൽ, പ്രഥമശുശ്രൂഷ, ഡ്രൈവിംഗ്, ഇന്ധനക്ഷമത എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...