Petrol Diesel Price Today: പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്ക് ഇന്നുമുതൽ
Petrol Diesel Price: രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുവരുന്നത്.
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകികൊണ്ട് കേന്ദ്ര സർക്കാർ പെട്രോള്‍, ഡീസല്‍ വില കുറച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്.
Also Read: ഗഡ്കരി നാഗ്പൂരിൽ, ഖട്ടർ കർണാലിൽ; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി
രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില ഇന്ന് രാവിലെ ആറു മണി മുതൽ ലഭിക്കും.
Also Read: Surya Gochar: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
പെട്രോള്‍, ഡീസല്‍ വില കുറച്ചത് ഇന്ധന കമ്പനികളാണ്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Also Read: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!
ഇതിനിടയിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇന്നലെ വൈകുന്നേരം നിയമിച്ചിരുന്നു. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം ഒരു മാറ്റവും വരുത്തിയിരുന്നില്ല. ഡൽഹിയിൽ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് ഇന്നുമുതൽ 94 രൂപയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.