EPF E-Nomination: ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ  (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും.  അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം   ഈ അക്കൗണ്ടില്‍  എല്ലാ മാസവും നിക്ഷേപിക്കപ്പെടും. 

 

PF, എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  

 

എന്നാല്‍, EPF അക്കൗണ്ട് ഉടമകള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം  സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.  അതായത്,   EPF അക്കൗണ്ട്  ഉടമകള്‍  അവരുടെ  അക്കൗണ്ടില്‍  ഒരു നോമിനിയെ ചേര്‍ക്കണം.  EPFO -യുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 വരെയാണ്.  നോമിനിയെ ചേര്‍ക്കാത്ത പക്ഷം  ഭാവിയില്‍  സര്‍ക്കാര്‍ നല്‍കുന്ന  ആനുകൂല്യങ്ങള്‍ നഷ്‌ടമായേക്കാം.

 


 

PF അക്കൗണ്ട്  ഉടമകള്‍ക്ക് അവരുടെ പങ്കാളി, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങി അവരുടെ ഇഷ്ടപ്രകാരം  പേര്‌ ചേര്‍ക്കാവുന്നതാണ്.  PF അക്കൗണ്ട് ഉടമകൾക്ക് EPF പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഇ-നോമിനി ഫോം വഴി ഓൺലൈനായി നോമിനേഷൻ ഫയൽ ചെയ്യാം. അതിനായി ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പരിശോധിക്കുക-  

 


 

നിങ്ങളുടെ പിഎഫ് അക്കൗണ്ടിനായി ഓണ്‍ലൈനായി നോമിനിയെ  എങ്ങനെ രജിസ്റ്റർ ചെയ്യാം?

 

1.  EPFO -യുടെ  ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.  https://unifiedportal-em.epfindia.gov.in/memberinterface/-.

 

2.  'സേവനങ്ങൾ' എന്നതിന് കീഴിൽ, ഡ്രോപ്പ്-ഡൗൺ സെലക്ഷനിൽ നിന്ന് 'ജീവനക്കാർക്കായി' എന്നാ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 

3.  ഇപ്പോൾ, 'അംഗ UAN/ഓൺലൈൻ സേവനം (OCS/OTCP)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

 

4.  നിങ്ങളുടെ UAN പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.

 

5.  "Manage Page" -ന് കീഴിൽ ഇ-നോമിനേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് സജീവമാക്കുക.

 

6.  ഇവിടെ നിങ്ങള്‍ക്ക് നോമിനിയെ ചേര്‍ക്കാനും  അല്ലെങ്കിൽ നോമിനി വിശദാംശങ്ങൾ മാറ്റുന്നതിനും  സാധിക്കും.  ഇവിടെ, നോമിനിയുടെതായി  ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിങ്ങൾ സമർപ്പിക്കണം.

 

7.   ഒന്നിലധികം നോമിനിയെ ചേർക്കണമെങ്കിൽ, 'Add New" ക്ലിക്ക് ചെയ്ത് ഒന്നിലധികം നോമിയെ ചേര്‍ക്കാന്‍ സാധിക്കും. 

 

8. നോമിനേഷൻ വിശദാംശങ്ങളിൽ, ഏത് നോമിനിക്ക് നിങ്ങൾ എത്ര ഷെയർ നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്നാ കാര്യം വ്യക്തമാക്കണം.

 

9. ഇതിനുശേഷം നിങ്ങൾ 'സേവ് ഇപിഎഫ് നോമിനേഷൻ'  (Save EPF Nomination) ക്ലിക്ക് ചെയ്യണം.

 

10. OTP യ്ക്കായി 'ഇ-സൈൻ'  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

 

11.  ഈ  OTP നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ വരും.

 

12. OTP നല്‍കി  അത് നൽകി നിങ്ങളുടെ ഇ-നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.