ന്യൂഡൽഹി: ഒരു എഫ്ഡി ഇട്ടാൽ അതിന് 8 ശതമാനത്തിന് മുകളിൽ പലിശ കിട്ടിയാലോ? പോക്കറ്റ് നിറയും അല്ലേ. ഉറപ്പുള്ള വരുമാനം കൂടിയാണ് സ്ഥിര നിക്ഷേപങ്ങൾ. തിരഞ്ഞെടുക്കുന്ന കാലാവധിയും തുകയും അനുസരിച്ചാണ് എപ്പോഴും എഫ്ഡിയുടെ നിരക്കുകൾ വ്യത്യാസപ്പെടുന്നത്. മൂന്ന് സ്‌മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്‌ബി) 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപ നിരക്കുകളിൽ  മാറ്റം വരുത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 9.25 ശതമാനം വരെ പലിശയാണ് അടുത്തിടെ  ഈ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. ഇവിടെ നിക്ഷേപിക്കുന്ന 5 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് ഇൻഷുറൻസുണ്ടാവും. അത് കൊണ്ട് തന്നെ നിക്ഷേപം പരമാവധി അഞ്ച് ലക്ഷത്തിൽ നിർത്തുന്നതാണ് നല്ലതാണ്. ഇത്തരത്തിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ കൂട്ടിയ മൂന്ന് ബാങ്കുകളെ കുറിച്ച് പരിശോധിക്കാം.


ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്


സാധാരണ പൗരന്മാർക്ക് 3.75% മുതൽ 8.50% വരെ പലിശയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  8.50% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശകളിൽ ഒന്ന് 15 മാസത്തേക്കുള്ള എഫ്ഡികൾക്കാണിത്.
ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 9% ആണ്. മാർച്ച് 7 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.


ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്


സാധാരണ പൗരന്മാർക്ക് 3.50% മുതൽ 8.70% വരെ പലിശയാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 4% മുതൽ 9.20% വരെയാണ്. നിരക്കുകൾ നോക്കിയാൽ 24 മാസം, 1 ദിവസം മുതൽ 36 മാസം വരെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.70% ആണ്.  9.20% ആണ് മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 2024 മാർച്ച് 2 മുതൽ നിരക്കുകൾ ബാധകമാണ്.


സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്


സാധാരണ പൗരന്മാർക്ക് 4% മുതൽ 9.01% വരെ പലിശയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 4.40% മുതൽ 9.25% വരെയാണ്. മുതിർന്ന പൗരന്മാർക്ക്, 9.01%, 9.25% എന്നിങ്ങനെ 2 വർഷം 1 മാസം (25 മാസം) കാലാവധിയിൽ ലഭിക്കും. നിരക്കുകൾ 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.