ഫ്ലിപ്പ്കാർട്ടിൽ (Flipkart) മോട്ടറോളയുടെ ഏറ്റവും രണ്ട് പുതിയ ഫോണുകളായ മോട്ടോ ജി 60യ്ക്കും (Moto G60) മോട്ടോ ജി 40 ഫ്യുഷനും (Moto G40 Fusion) വൻ വില കുറവ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയോട് (flipkart Big Savings Day) അനുബന്ധിച്ച് 1000 രൂപ വിലക്കിഴവിലാണ് ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വിൽക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിയൽമീക്കും റെഡ്മിക്കും ശേഷം 108 മെഗാപിക്സിൽ ക്യാമറ സൗകര്യമുള്ള മറ്റൊരു ബ്രാൻഡായ മൊട്ടോറോളോയുടെ മോട്ടോ ജി 60. ജി 60യും ജി 40 ഫ്യുഷനും ആയിരം രൂപം വിലക്കിഴിവലാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയിൽ വിൽപ്ന നടത്തുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്കാണ് 1000 രൂപ ഓഫർ ലഭിക്കുന്നത്.


ALSO READ: Flipkart Big Savings Day : വില പകുതി മാത്രം, സ്മാർട്ട് ടിവിക്കും മൊബൈലിനും മികച്ച് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ


17999 രൂപ വിലയുള്ള മോട്ടോ ജി 60 16,999 രൂപയ്ക്കും 14,499 രൂപ വിലയുള്ള മോട്ടോ ജി 40 ഫ്യൂഷൻ 13,499 രൂപയ്ക്കുമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയിലൂടെ വിൽപന നടത്തുന്നത്. ഇന്ന് ജൂൺ 13 മുതൽ ജൂൺ 16 വരെയാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിലുടെ ഫോൺ വാങ്ങുന്നവർക്കാണ് ഓഫർ ലഭ്യമാകൂ.


ALSO READ: Flipkart Electronics Sale: ടിവി സെറ്റുകൾക്ക് വൻ വില കിഴിവ്


മോട്ടോ ജി60


Moto G60 യ്ക്ക് 6.8 ഇഞ്ച് ടോൾ ഡിസ്‌പ്ലേയും (Display) 120 Hz റിഫ്രഷ് റേറ്റുമാണുള്ളത്. ഇത് കൂടാതെ 108 മെഗാപിക്സൽ റിയർ കാമറ ഫോണിന് ഉണ്ടാകും.മാത്രമല്ല ഫോണിന് 32 മെഗാപിക്സൽ പഞ്ച് ഹോൾ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്. ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 8 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്. 


ALSO READ: Motorola Moto G60: മികച്ച ക്യാമറകളും സവിശേഷതകളുമായി Moto G60 ഇന്ത്യയിൽ വില്പന ആരംഭിച്ചു


മോട്ടോ ജി40 ഫ്യൂഷൻ


Moto G40യും Moto G60യ്ക്ക് സമാനമായ ഫോൺ തന്നെയാണ്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകൾ തന്നെയാണ്. മോട്ടോ ജി60 യുടെ പ്രധാന സെൻസർ 108 മെഗാപിക്സൽ ആയിരിക്കുമ്പോൾ മോട്ടോ ജി40 യുടെ പ്രധാന സെൻസർ 64 മെഗാപിക്സലാണ്. രണ്ട് ഫോണുകളിലും 6000 mAh ബാറ്ററി (Battery) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് ഫോണിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്‌ഡ്‌ വേർഷൻ 11 ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.