Motorola Moto G60: മികച്ച ക്യാമറകളും സവിശേഷതകളുമായി Moto G60 ഇന്ത്യയിൽ വില്പന ആരംഭിച്ചു

ഫോണിന്റെ വില 17,999 രൂപയാണ് ഇപ്പോൾ ഫോൺ ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് 16,499 രൂപയ്ക്ക് ലഭ്യമാണ് .  

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 01:41 PM IST
  • Moto G60 ആകെ ഒരു വേരിയന്റ് ആയി ആണ് എത്തുന്നത്.
  • ഫോണിന്റെ വില 17,999 രൂപയാണ് ഇപ്പോൾ ഫോൺ ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് 16,499 രൂപയ്ക്ക് ലഭ്യമാണ് .
  • ഫോൺ ആകെ 2 നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ എന്നീ നിറങ്ങളിലാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.
  • ഫ്ലിപ്‌കാർട്ടിൽ മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിട്ടുള്ളത്.
Motorola Moto G60: മികച്ച ക്യാമറകളും സവിശേഷതകളുമായി Moto G60 ഇന്ത്യയിൽ വില്പന ആരംഭിച്ചു

Mumbai: മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളായ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയിൽ വില്പന ആരംഭിച്ചു. ഫ്ലിപ്ക്കാർട്ടിൽ ആണ് ഫോണുകൾ വില്പനയ്ക്കായി എത്തിയിരിക്കുന്നത് അമേരിക്കൻ കമ്പനിയായ മോട്ടോയുടെ ജി സീരിസിൽ ഉൾപ്പെട്ട ഫോണുകളാണ് Moto G60 യും Moto G40 ഫ്യൂഷനും. 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 120 Hz ഡിസ്‌പ്ലേയും  ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 108 മെഗാപിക്സൽ പ്രധാന ക്യാമറകൾ നൽകുന്ന റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകൾക്ക് കനത്ത വെല്ലുവിളിയാണ് ഫോണുകൾ ഉയർത്തിയിരിക്കുന്നത്.

Moto G60 ആകെ ഒരു വേരിയന്റ് ആയി ആണ് എത്തുന്നത്. ഫോണിന്റെ വില 17,999 രൂപയാണ് ഇപ്പോൾ ഫോൺ ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് 16,499 രൂപയ്ക്ക് ലഭ്യമാണ് .  Moto G40 ഫ്യൂഷന് ആകെ 2 വാരിയന്റുകളാണ് ഉള്ളത്. അതിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 13,999 രൂപയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ 15,999 രൂപയാണ്. Moto G40 ഫ്യൂഷൻ മെയ് 1ന് മാത്രമേ ഇന്ത്യയിൽ വില്പന ആരംഭിക്കുള്ളൂ.

ALSO READ: സീ ഡിജിറ്റൽ 13 വാർത്ത മാധ്യമങ്ങൾക്കായി ഒറ്റ പ്രൊഗ്രസീവ് വെബ് ആപ്ലിക്കേഷൻ അവതരപ്പിച്ചു, ലക്ഷ്യം ഓർഗാനിക്ക് ട്രാഫിക്കൽ 200% ശതമാനം വർധനവ്

ഫോൺ ആകെ 2 നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ എന്നീ നിറങ്ങളിലാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫ്ലിപ്‌കാർട്ടിൽ (Flipkart) മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിട്ടുള്ളത്. ലെനോവൊയൊപ്പം ചേർന്നാണ് മോട്ടറോള പുതിയ ഫോണുകൾ പുറത്തിറക്കുന്നത്.

ALSO READ: Vivo V21 5G: ഏറ്റവും മികച്ച സെൽഫി ക്യാമറയുമായി വിവോയുടെ V21 ഇന്ത്യയിലെത്തുന്നു

Moto G60 യ്ക്ക് 6.8 ഇഞ്ച് ടോൾ ഡിസ്‌പ്ലേയും (Display)  120 Hz റിഫ്രഷ് റേറ്റുമാണുള്ളത്. ഇത് കൂടാതെ 108 മെഗാപിക്സൽ റിയർ കാമറ ഫോണിന് ഉണ്ടാകും.മാത്രമല്ല ഫോണിന് 32 മെഗാപിക്സൽ പഞ്ച് ഹോൾ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്. ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 8 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്.

ALSO READ: യൂ ടൂബിൽ ഇനി മുതൽ എച്ച്.ഡി ഒാപ്ഷനില്ല, പുത്തൻ അപ്ഡേറ്റുകളുമായി യൂ ടൂബ്

Moto G40യും Moto G60യ്ക്ക് സമാനമായ ഫോൺ തന്നെയാണ്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകൾ തന്നെയാണ്. മോട്ടോ ജി60 യുടെ പ്രധാന സെൻസർ 108 മെഗാപിക്സൽ ആയിരിക്കുമ്പോൾ മോട്ടോ ജി40 യുടെ പ്രധാന സെൻസർ 64 മെഗാപിക്സലാണ്. രണ്ട് ഫോണുകളിലും 6000 mAh ബാറ്ററി (Battery) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് ഫോണിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്‌ഡ്‌ 11 ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News