ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്നുകൊണ്ടിരുന്ന ഇന്ധനവിലയിൽ (Fuel Price) ആശ്വാസമേകി കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ (Excise Duty) കേന്ദ്ര സർക്കാർ (Central Government) ഇളവ് പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോളിന് ലറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.


Also Read: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു


ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തി രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതനിടെയാണ് വിലകുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.


Also Read: GST compensation: സംസ്ഥാനങ്ങൾക്ക് 17,000 കോടി, കേരളത്തിന് അനുവദിച്ചത് 673.84 കോടി 


ഈ വർഷത്തെ റെക്കോർഡ് വർധനവിന് ശേഷമാണ് ഇപ്പോൾ ഇന്ധന വിലയിൽ (Fuel Price) കുറവ് വരുത്തുന്നത്. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.