കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുകയാണ്.  ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ച് 51,840 രൂപയായിട്ടുണ്ട്. ഗ്രാമിന് ഇന്ന് 30 രൂപയാണ് കൂടിയത്.  ഇഹത്തൂടെ 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓ​ഗസ്റ്റ് മാസം തുടങ്ങിയത് വില വർധനവിൽ; ഇന്നത്തെ സ്വർണനിരക്ക് അറിയാം


കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില പവന് 55000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു പക്ഷെ  കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില കൂപ്പുകുത്തുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. തുടർന്ന് കഴിഞ്ഞ മാസം 26 ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വില പതിയെ പതിയെ തിരിച്ചു കയറുകയായിരുന്നു. തുടർന്ന് വന്ന ഏഴു ദിവസത്തിൽ 1440 രൂപയാണ് സ്വർണവില വര്‍ധിച്ചത്.


Also Read: 50 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവർ ഇനി രാജാവിനെപ്പോലെ വാഴും


ജൂലൈ 31 ന് ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്ന് 51,200 രൂപയും തുടർന്ന് ആഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ആഗസ്റ്റ്  2 ന് 240 രൂപ ഉയർന്ന് 51,840 രൂപയിൽ എത്തി നിൽക്കുകയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.