LPG Cylinder: ഇനി നിങ്ങളും ഗാർഹിക എൽ‌പി‌ജി സിലിണ്ടറുകളുടെ (LPG Cylinder) നിരന്തരമായ വില വർദ്ധനവിൽ വിഷമിക്കുന്നുവെങ്കിൽ, ഈ വാർത്ത വായിക്കുമ്പോൾ നിങ്ങൾക്കും സന്തോഷമാകും.  കാരണം ഇപ്പോൾ നിങ്ങൾക്ക് 633.50 രൂപ അടച്ചാലും സിലിണ്ടർ ലഭിക്കും. അതെ, ഇത് സത്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ (LPG) വിലയിൽ ഇപ്പോൾ മാറ്റമൊന്നുമില്ല. ഒക്ടോബർ 4 ന് ശേഷം എൽപിജി സിലിണ്ടറിന്റെ വിലകുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. എന്നിട്ടും നിങ്ങൾക്ക് എൽപിജി ഗ്യാസ് സിലിണ്ടർ (LPG Cylinder) 633.50 രൂപയ്ക്ക് വാങ്ങാം. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം... 


Also Read: Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!


Composite LPG Cylinder


വാസ്തവത്തിൽ ഇവിടെ പറയുന്നത് ആ സിലിണ്ടറിനെക്കുറിച്ചാണ് അതിൽ ഗ്യാസ് ദൃശ്യമാണ്, കൂടാതെ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിനേക്കാൾ 
ഭാരം കുറഞ്ഞതുമാണ്. നിലവിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ (LPG) ഡൽഹിയിൽ 899.50 രൂപയ്ക്ക് ലഭ്യമാണെങ്കിലും ഒരു കോമ്പൊസിറ്റ് സിലിണ്ടർ (Composite Cylinder) വെറും 633.50 രൂപയ്ക്ക് നിറയ്ക്കാൻ കഴിയും. 


അതുപോലെ 5 കിലോ ഗ്യാസുള്ള എൽപിജി കോമ്പോസിറ്റ് സിലിണ്ടർ 502 രൂപയ്ക്ക് മാത്രം റീഫിൽ ചെയ്യാം. എന്നാൽ 10 കിലോഗ്രാം എൽപിജി കോംപോസിറ്റ് സിലിണ്ടർ നിറയ്ക്കാൻ നിങ്ങൾ നൽകേണ്ടത് 633.50 രൂപ മാത്രം.


Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!


LPG സിലിണ്ടറുകളുടെ പുതിയ നിരക്ക് ഇവിടെ അറിയാം:



 


ഈ നഗരങ്ങളിൽ സിലിണ്ടറുകൾ ലഭ്യമാണ്


നിലവിലെ സിലിണ്ടറിനേക്കാൾ 4 കിലോ കുറവ് ഗ്യാസ് ആയിരിക്കും Composite Cylinder ന് ലഭിക്കുന്നത്.  ആദ്യ ഘട്ടത്തിൽ ഈ കോംപോസിറ്റ് സിലിണ്ടർ ഡൽഹി, ബനാറസ്, പ്രയാഗ്രാജ്, ഫരീദാബാദ്, ഗുരുഗ്രാം, ജയ്പൂർ, ഹൈദരാബാദ്, ജലന്ധർ, ജംഷഡ്പൂർ, പട്ന, മൈസൂർ, ലുധിയാന, റായ്പൂർ, റാഞ്ചി, അഹമ്മദാബാദ് എന്നിവയുൾപ്പെടെ 28 നഗരങ്ങളിൽ ലഭ്യമാണ്.


Also Read: Fuel Price Kerala| വൻ വില കയറ്റം, പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വില കൂടി


Composite Cylinder ന്റെ പ്രത്യേകത എന്താണ്? (What is the specialty of Composite Cylinder?)


Composite Cylinder ഇരുമ്പ് സിലിണ്ടറിനേക്കാൾ 7 കിലോഗ്രാം ഭാരം കുറവാണ്. ഇതിന് മൂന്ന് പാളികളുണ്ട്. നിലവിൽ ഉപയോഗിക്കുന്ന ശൂന്യമായ സിലിണ്ടർ 17 കിലോഗ്രാം ആണ്, ഗ്യാസ് നിറയ്ക്കുമ്പോൾ അത് 31 കിലോയിലും കുറച്ച് കൂടുന്നു.  ഇപ്പോൾ 10 കിലോ കമ്പോസിറ്റ് സിലിണ്ടറിൽ 10 കിലോ ഗ്യാസ് മാത്രമേ അടങ്ങിയിട്ടുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.