LPG subsidy: എൽപിജി സബ്സിഡി ലഭിക്കുന്നില്ലേ? ഇത്രമാത്രം ചെയ്‌താല്‍ മതി, ഉടനടി പണമെത്തും..!!

നിങ്ങൾ LPG സിലിണ്ടറുകൾ വാങ്ങിയാലും സബ്സിഡി സർക്കാർ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 05:25 PM IST
  • LPG കണക്ഷന്‍ ഉള്ള നിങ്ങള്‍ക്ക് എൽപിജി സബ്സിഡി ലഭിക്കുന്നില്ല എങ്കില്‍ അതിന്‍റെ പ്രധാന കാരണം നിങ്ങൾ ഒരു പക്ഷേ സബ്സിഡി ലഭിക്കുന്നതിനുള്ള പരിധിയില്‍ വരുന്നില്ല എന്നതാണ്.
  • ഈ അവസരത്തില്‍, നിങ്ങൾക്ക് സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ? ഈ കാര്യം നിങ്ങള്‍ക്ക് ഉറപ്പില്ല എങ്കില്‍ അത് കണ്ടെത്താം
LPG subsidy: എൽപിജി സബ്സിഡി ലഭിക്കുന്നില്ലേ?  ഇത്രമാത്രം ചെയ്‌താല്‍ മതി, ഉടനടി  പണമെത്തും..!!

New Delhi: നിങ്ങൾ LPG സിലിണ്ടറുകൾ വാങ്ങിയാലും സബ്സിഡി സർക്കാർ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും. 

LPG കണക്ഷന്‍ ഉള്ള നിങ്ങള്‍ക്ക്  എൽപിജി സബ്സിഡി  (LPG subsidy) ലഭിക്കുന്നില്ല എങ്കില്‍ അതിന്‍റെ  പ്രധാന കാരണം  നിങ്ങൾ  ഒരു പക്ഷേ  സബ്സിഡി ലഭിക്കുന്നതിനുള്ള പരിധിയില്‍ വരുന്നില്ല എന്നതാണ്. 

Also Read: Financial Changes from 1 October: ഒക്ടോബര്‍ ഒന്നാം തിയതി മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്,നിങ്ങളെ എങ്ങിനെ ബാധിക്കും? അറിയാം

ഈ അവസരത്തില്‍,  നിങ്ങൾക്ക് സബ്സിഡി  ലഭിക്കാൻ അർഹതയുണ്ടോ? ഈ  കാര്യം  നിങ്ങള്‍ക്ക് ഉറപ്പില്ല എങ്കില്‍  അത് കണ്ടെത്താനുള്ള മാര്‍ഗ്ഗമാണ് ചുവടെ പറയുന്നത്.  ഇത് നിങ്ങള്‍ക്ക്  ഓൺലൈനായി കണ്ടെത്താന്‍ സാധിക്കും.  

Also Read:  LPG Cylinder Price in August: കുതിപ്പ് തുടര്‍ന്ന് പാചക വാതക വില, ഒരു സിലിണ്ടറിന് കൂടിയത് 73.5 രൂപ, പുതുക്കിയ വില അറിയാം

1- ആദ്യം  www.mylpg.in വെബ്സൈറ്റ് സന്ദർശിക്കുക

2. വെബ്സൈറ്റിൽ  പ്രവേശിക്കുമ്പോള്‍ , വലത് വശത്തായി മൂന്ന് കമ്പനികളുടെ ഗ്യാസ് സിലിണ്ടറുകളുടെ ചിത്രങ്ങള്‍ കാണാം.

3.  നിങ്ങളുടെ  Gas Service Provider ആരാണോ, ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  

4.  നിങ്ങളുടെ  Gas Service Provider ന്‍റെ  വിശദാംശങ്ങൾ അടങ്ങുന്ന ഒരു പുതിയ വിൻഡോ തുറന്നുവരും 

5.  മുകളിൽ വലതുവശത്തായി  Sign in /  New User എന്ന ഒരു ഓപ്ഷന്‍ കാണാം.   ക്ലിക്ക് ചെയ്യുക.  

6. നിങ്ങളുടെ ID ഇതിനകം  സൃഷ്ടിച്ചതാണെങ്കിൽ നിങ്ങൾ  Sign in ചെയ്യണം.

7. ID ഇല്ലെങ്കിൽ നിങ്ങൾ   New User തിരഞ്ഞെടുക്കണം.

8.  ഇതിനുശേഷം, തുറക്കുന്ന വിൻഡോയിൽ, സിലിണ്ടർ ബുക്കിംഗ് ഹിസ്റ്ററി (View Cylinder Booking History) എന്ന  ഓപ്ഷൻ  കാണാം.  അത്  സെലക്റ്റ് ചെയ്യുക.  

9.  നിങ്ങൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഈ ഡാറ്റയിലൂടെ അറിയാന്‍ സാധിക്കും. 

10. നിങ്ങൾക്ക്  LPG സബ്സിഡി ലഭിക്കുന്നില്ല എങ്കില്‍,  1800 2333 555 എന്ന  ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.

അതേസമയം, സര്‍ക്കാര്‍  നിബന്ധനകള്‍ അനുസരിച്ച്  മറ്റ് പല കാരണങ്ങള്‍കൊണ്ടും  LPG സബ്സിഡി ലഭിക്കില്ല.  നിങ്ങളുടെ കണക്ഷനും ആധാർ നമ്പറും തമ്മില്‍ ലിങ്ക്   ചെയ്തിട്ടില്ല എങ്കില്‍  സബ്സിഡി ലഭിക്കില്ല.

മറ്റൊരു പ്രധാന  കാരണം,  നിങ്ങളുടെ വാർഷിക വരുമാനമാണ്.  വാര്‍ഷിക വരുമാനം   10 ലക്ഷമോ അതിൽ കൂടുതലോ ഉള്ളവരെ സബ്സിഡിയുടെ പരിധിയിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ്. കൂടാതെ,  നിങ്ങളുടെ വരുമാനം 10 ലക്ഷത്തിൽ കുറവാണെങ്കിലും നിങ്ങളുടെ ജീവിതപങ്കാളി വരുമാനമുള്ള വ്യക്തിയാണ് എങ്കില്‍ ചിലപ്പോള്‍ സബ്സിഡി ലഭിക്കില്ല. അതായത്,  നിങ്ങളുടെ  കൂട്ടായ വരുമാനം 10 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കില്‍ നിങ്ങൾക്ക് സബ്‌സിഡി ലഭിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News