ICICI Credit Card Rent Payment : ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവർ അധിക ഫീസ് ചുമത്തുമെന്ന് ഐസിഐസിഐ ബാങ്ക്. ഇത് സംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് വിവരം കൈമാറുകയും ചെയ്തു. ഉപഭോക്താക്കൾ നൽകുന്ന വാടക ഇനത്തിൽ നിന്നും ഒരു ശതമാനം അധിക ഫീസായി ചുമത്താനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 20ന് ശേഷമുള്ള ഇടുപാടുകളിലാണ് ബാങ്ക് അധിക ഫീസ് ചുമത്തുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

"പ്രിയ ഉപഭോക്താവെ 20 ഒക്ടോബർ 2022 മുതലുള്ള നിങ്ങൾ എല്ലാ ഇടപാടുകളിൽ നിന്നും വാടകയ്ക്ക് ചിലവഴിക്കുന്നതിന്റെ ഒരു ശതമാനം അധികം ഫീസായി ചുമത്തുന്നതാണ്" ഐസിസിഐ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളോട് എസ്എംഎസിലൂടെ അറിയിച്ചു. 2021 ജൂണിലെ കണക്ക് പ്രകാരം രാജ്യത്ത് 11 മില്യൺ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉള്ള ബാങ്കിങ് സ്ഥാപനമാണ് ഐസിഐസിഐ. രാജ്യത്ത് ക്രെഡിറ്റ് കാർഡിലൂടെ വാടക അടയ്ക്കുന്നതിൽ അധിക ഫീസ് ചുമത്തുന്ന ആദ്യ ബാങ്കാണ് ഐസിസിഐ. 


ALSO READ : ATM, Debit Card Fees: എടിഎം, ഡെബിറ്റ് കാർഡുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസ് എത്രയാണെന്നറിയുമോ?



അതേസമയം രാജ്യത്തെ ക്രെഡിറ്റ് കാർഡുകൾ ഉടൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചിരുന്നു. പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് അനുവദിക്കുമെന്ന്  ആർബിഐ ഗവർണർ വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.


റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്. 


ALSO READ : SBI Whats App | എസ്ബിഐ ബാങ്കിങ്ങ് സേവനങ്ങൾ വാട്സാപ്പിൽ ലഭിക്കും, ഇത്രയും കാര്യങ്ങൾ ചെയ്യാം


*ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ പോലുള്ള ആപ്പുകൾ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് എളുപ്പത്തിൽ ഓൺലൈൻ ആയി പണം അടയ്ക്കും


*ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗിച്ച് ഈസിയായി പേയ്മെന്റ് നടത്താം


*ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ നിങ്ങൾക്ക് കടമായി ലഭിക്കുന്ന പണവും യുപിഐ വഴി ഉപയോഗിക്കാം


*കയ്യിലുള്ള പണം നിങ്ങൾക്ക് യുപിഐ ഇടപാട് വഴി ഉപയോഗിക്കാൻ സാധിക്കും


*ഇ- പോസ് മെഷീൻ വഴി മാത്രമേ നിലവിൽ ക്രെഡിറ്റ് കാർഡ്  ഉപയോഗിക്കാൻ സാധിക്കൂ



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.