ATM, Debit Card Fees: ഉപഭോക്താക്കള്‍ക്ക് ബാങ്ക് നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്കുന്നു. ഇവയില്‍ ചില സേവനങ്ങള്‍ ബാങ്ക് സൗജന്യമായി നല്കുമ്പോള് ചില സേവനങ്ങള്‍ക്ക് ബാങ്ക് ഫീസ് ഈടാക്കാറുണ്ട്.
ഒരു ഉപഭോക്താവെന്ന നിലയിൽ, ബാങ്കുകളുടെ വ്യത്യസ്ത ഫീസുകളെയും ചാർജുകളെയും കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും സംഭവിക്കുന്നത് പല ഫീസുകളും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കൾക്ക് അറിയില്ല എന്നതാണ്. അതിനാല്‍ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ ബാങ്ക് ഈടാക്കുന്ന ഫീസ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കണം.
Also Read: SBI Utsav Deposit: ഉയര്‍ന്ന പലിശയുമായി പ്രത്യേക FD സ്കീം, ഉത്സവ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം
ബാങ്കുകൾ സൗജന്യമായി നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ചിലതിന് അവർ ഫീസ് ഈടാക്കുന്നു. ഒരു ഉപഭോക്താവെന്ന നിലയിൽ, ബാങ്കുകളുടെ വ്യത്യസ്ത ഫീസുകളെയും ചാർജുകളെയും കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
പലപ്പോഴും, ഉപഭോക്താക്കളുടെ ധാരണ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ക്കും എടിഎം കാര്‍ഡുകള്‍ക്കും ഫീസ് ഈടാക്കില്ല എന്നതാണ്. എന്നാല്‍ ചില സാഹചര്യത്തില്‍ ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് ഇവയുമായി ബന്ധപ്പെട്ട മറ്റു ചില ഫീസുകള്‍ ഈടാക്കാറുണ്ട്.
ഡെബിറ്റ് കാർഡുകൾക്കും എടിഎമ്മുകൾക്കും ബാങ്ക് ഈടാക്കുന്ന തുക അറിയാം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഈടാക്കുന്ന ചില സാധാരണ നിരക്കുകൾ അറിയാം.
ഡെബിറ്റ് കാർഡ് ഫീസ്
മിക്ക ഡെബിറ്റ് കാർഡുകളും അക്കൗണ്ട് ഉടമകൾക്ക് സൗജന്യമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇഷ്യൂസ്/കണക്ഷൻ ഫീസ്, വാർഷിക ഫീസ്, കാർഡ് റീപ്ലേസ്മെന്റ് ഫീസ് തുടങ്ങിയവ ഈടാക്കാറുണ്ട്.
എസ്ബിഐ (SBI) ചില ഡെബിറ്റ് കാർഡുകൾ ലഭിക്കുന്നതിന് 300 രൂപ ഫീസ് ഈടാക്കും. വാർഷിക ഫീസ് 125 മുതൽ 350 രൂപവരെയാണ് ബാങ്ക് ഈടാക്കുക. ഒരു ഡെബിറ്റ് കാർഡിന്റെ റീപ്ലേസ്മെന്റ് ഫീസ് 300 രൂപയാണ്.
PNB-യില്‍ ചില ഡെബിറ്റ് കാർഡുകൾ ലഭിക്കുന്നതിന് 250 രൂപയാണ് ഫീസ്. അതേസമയം വാർഷിക ഫീസ് 500 രൂപ വരെ ഉയരാം. PNB ഡെബിറ്റ് കാർഡിന്റെ റീപ്ലേസ്മെന്റ് ഫീസ് 150 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...