ന്യൂ ഡൽഹി : ഇന്ത്യൻ പോസ്റ്റ് പെയ്മെന്റ് ബാങ്ക് (India Post Payment Bank) ഇടപാടുകൾക്ക് ഇനി കൈ പൊള്ളും. 10,000ത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് തുകയുടെ .5 ശതമാനം അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 29 രൂപ നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്താൻ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ജനുവരി ഒന്ന് മുതലാണ് പുതിയ തീരുമാനം പ്രബല്യത്തിൽ വരിക. നിശ്ചിത പണമിടപാടുകൾക്ക് ശേഷം നിക്ഷേപം നടത്തുന്നതിനും പിൻവലിക്കുന്നതിനുമാണ് സർവീസ് ചാർജ് ബാങ്ക് ഏർപ്പെടുത്തുന്നത്. ഐപിപിബിയിലെ വിവിധ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തുന്ന സർവീസ് ചാർജുകൾ ഇങ്ങനെ: 


ALSO READ : Bank Holidays December 2021: ബാങ്ക് ജീവനക്കാര്‍ക്ക് ഇത് ഉത്സവകാലം, ഈ മാസം ഇനി 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല


ബേസിക് സേവിങ്സ് അക്കൗണ്ട്


ബേസിക് സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് സമ്പൂർണമായി സൗജന്യമായിരിക്കും. എന്നാൽ ഒരു മാസത്തിലെ നിശ്ചിത ഇടപാടുകൾക്ക് ശേഷം പണം പിൻവലിക്കുമ്പോൾ തുകയുടെ .50 ശതമാനം അല്ലെങ്കിൽ മിനിമം തുകയായി 25 രൂപയാണ് സർവീസ് ചാർജായി ഏർപ്പെടുത്തുന്നത്. 


ALSO READ : SBI 3-in-1 Account: ഒരു അക്കൗണ്ട്, മൂന്ന് സൗകര്യങ്ങൾ; അറിയാം SBI യുടെ പുതിയ 3 ഇൻ 1 അക്കൗണ്ടിനെക്കുറിച്ച്...


സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്


ബേസിക് അല്ലാത്ത സേവിങ്സ് അക്കൗണ്ടിലും കറന്റ് അക്കൗണ്ടിലും പ്രതിമാസം 10,000 രൂപവരെ സൗജന്യമായി നിക്ഷേപിക്കാം. അതിന് ശേഷം തുകയുടെ .50 ശതമാനമോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 25 രൂപയോ സർവീസ് ചാർജായി നൽകേണ്ടതാണ്. 


ALSO READ : SBI ഉപഭോക്താക്കൾക്ക് ബംപർ സമ്മാനം; FD നിരക്കുകൾ വർധിപ്പിച്ചു


ബേസിക് അല്ലാത്ത സേവിങ്സ് അക്കൗണ്ടിലും കറന്റ് അക്കൗണ്ടിലും പ്രതിമാസം 25,000 രൂപ വരെ സൗജന്യമായി പിൻവലിക്കാൻ സാധിക്കും. എന്നാൽ അതിന് ശേഷം ഓരോ ഇടപാടുകൾക്ക് തുകയുടെ .50 ശതമാനമോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 25 രൂപയോ സർവീസ് ചാർജായി നൽകേണ്ടതാണ്. ഇതിന് പുറമെ സർവീസ് ചാർജിന് ജിഎസ്ടി ബാധകവുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.