SBI 3-in-1 Account: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അതിന്റെ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക സൗകര്യം കൊണ്ടുവന്നിട്ടുണ്ട്. അതായത് എസ്ബിഐ 3-ഇൻ-1 അക്കൗണ്ട് അവതരിപ്പിച്ചു.
ഇതിൽ ഒരു സാധാരണ ബാങ്ക് അക്കൗണ്ട്, ഡീമാറ്റ്, ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ട് എന്നിവയുടെ ആനുകൂല്യങ്ങൾ എടുക്കാം. ഈ പുതിയ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എളുപ്പത്തിലും പേപ്പർ രഹിത വ്യാപാരം നടത്താനാകും.
Also Read: SBI ഉപഭോക്താക്കൾക്ക് ബംപർ സമ്മാനം; FD നിരക്കുകൾ വർധിപ്പിച്ചു
ഒരു അക്കൗണ്ട്, മൂന്ന് സൗകര്യങ്ങൾ (One account, three facilities)
ഈ അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കാം. ഇതിൽ പുതിയ ബാങ്ക് അക്കൗണ്ട് സൗകര്യത്തോടൊപ്പം ഡീമാറ്റ്, ട്രേഡിങ്ങ് എന്നിവയുടെ ആനുകൂല്യവും ലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിന് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
ഈ 3-ഇൻ-1 അക്കൗണ്ടിൽ അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിൽ (IPO) നിക്ഷേപിച്ച് ലിസ്റ്റിംഗിൽ നിന്ന് പ്രയോജനം (listing gains) നേടാം. ഉപഭോക്താക്കൾക്ക് ഇ-മാർജിൻ സൗകര്യത്തോടെ ഈ 3-ഇൻ-1 അക്കൗണ്ടുകൾ തുറക്കാമെന്ന് എസ്ബിഐ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് പുതിയ ബാങ്കിംഗ് സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. 3-ഇൻ-1-ന്റെ ശക്തി അനുഭവിക്കുക! നിങ്ങൾക്ക് ലളിതവും കടലാസ് രഹിതവുമായ വ്യാപാര അനുഭവം നൽകുന്നതിന് സേവിംഗ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ സംയോജിപ്പിക്കുന്ന ഒരു അക്കൗണ്ട് ആണിതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
Experience the power of 3-in-1!
An account that combines Savings Account, Demat Account, and Trading Account to provide you with a simple and paperless trading experience. To know more, visit -https://t.co/Mvt7i2K3Le#Go3in1WithSBI #AzadiKaAmritMahotsavWithSBI pic.twitter.com/3RDWUZEgIF— State Bank of India (@TheOfficialSBI) December 15, 2021
ആവശ്യമുള്ള രേഖകൾ (Required documents)
നിങ്ങൾക്ക് എസ്ബിഐയുടെ 3-in-1 അക്കൗണ്ട് തുറക്കണമെങ്കിൽ നിങ്ങളുടെ പക്കൽ ചില പ്രധാന രേഖകൾ ഉണ്ടായിരിക്കണം.
1. പാൻ കാർഡ് അല്ലെങ്കിൽ ഫോം 60 (PAN or Form 60)
2. ഫോട്ടോ
3. പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, MGNREGA നൽകിയ ജോബ് കാർഡ് അല്ലെങ്കിൽ പേര്, വിലാസം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ദേശീയ ജനസംഖ്യാ രജിസ്‌റ്റർ നൽകിയ കത്ത് പോലുള്ള വിലാസ തെളിവിനുള്ള സാധുവായ രേഖകൾ.
Also Read: തണുത്ത് വിറച്ച് ഉത്തരേന്ത്യ; വരുന്ന 48 മണിക്കൂറിൽ ശൈത്യം കൂടുതൽ ശക്തമാകും
എസ്ബി ഡിമാറ്റിനും ട്രേഡിംഗിനും ആവശ്യമായ രേഖകൾ (Documents Required for SB Demat and Trading)
പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഒന്ന്)
പാൻ കാർഡ് കോപ്പി
ആധാർ കാർഡ് കോപ്പി
ഒരു ക്യാൻസൽ ചെക്ക് അല്ലെങ്കിൽ ഏറ്റവും പുതിയ ബാങ്ക് സ്റ്റേറ്റ്മെന്റ്
എന്താണ് ഇ-മാർജിൻ സൗകര്യം (What is E-Margin Facility)
ഇ-മാർജിൻ സൗകര്യത്തിന് കീഴിൽ ഒരാൾക്ക് കുറഞ്ഞത് 25 ശതമാനം മാർജിനിൽ വ്യാപാരം നടത്താം. മറുവശത്ത് ആവശ്യമായ മാർജിൻ ലഭിക്കുന്നതിന് പണമോ പണയമോ ഉപയോഗിച്ച് ഒരാൾക്ക് 30 ദിവസം വരെ സ്ഥാനം നീട്ടാനാകും.
Also Read: സിനിമയെ വെല്ലുന്ന പ്രണയാർദ്രമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ
ഈ അക്കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾക്ക് ചില ലളിതമായ ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്
Step 1: എസ്ബിഐ സെക്യൂരിറ്റീസ് വെബ് പ്ലാറ്റ്‌ഫോം വഴി ട്രേഡിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
Step 2: ഓർഡർ പ്ലേസ്‌മെന്റ് (Buy / Sell) മെനുവിലേക്ക് പോകുക.
Step 3: ഓർഡർ നൽകുമ്പോൾ ഉൽപ്പന്ന തരം ഇ-മാർജിൻ ആയി തിരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് SBI യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് bank.sbi ലോഗിൻ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...