SBI ഉപഭോക്താക്കൾക്ക് ബംപർ സമ്മാനം; FD നിരക്കുകൾ വർധിപ്പിച്ചു

കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 02:50 PM IST
  • ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്.
  • ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.
  • ഇതുപോലെ ലോൺ എടുത്തവരുടെ പലിശ നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നതാണ്.
SBI ഉപഭോക്താക്കൾക്ക് ബംപർ സമ്മാനം; FD നിരക്കുകൾ വർധിപ്പിച്ചു

SBI ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. .10 ശതമാനം നിരക്കാണ് ബാങ്ക് എഫ്ഡിയ്ക്ക് വർധിപ്പിച്ചിരിക്കുന്നത്. 

FD-യുടെ കാലവധി നിരക്കും വർധനയും ഇങ്ങനെ

7-45 ദിവസം വരെയുള്ള എഫ്ഡിക്ക് 2.90 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തി.  മുതിർന്ന പൗരന്മാരുടെ പേരിലുള്ള എഫ്ഡിക്ക് 3.40 ശതമാനത്തിൽ നിന്ന് 3.50 ശതമാനമായി ഉയർത്തി.

ALSO READ : പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഉടനടി ക്ലോസ് ചെയ്തോളു, അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകും

180-210 ദിവസം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റിന് 3 ശതമാനത്തിൽ നിന്ന് 3.10 ശതമാനമായി ഉയർത്തി. മുതിർന്ന പൗരന്മാരുടെ പേരിലുള്ള എഫ്ഡിക്ക് 3.50 ശതമാനത്തിൽ നിന്ന് 3.60 ശതമാനമായി ഉയർത്തി.

1-2 വർഷം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റിന് 4.90 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തി. മുതിർന്ന പൗരന്മാരുടെ പേരിലുള്ള എഫ്ഡിക്ക് 5.40 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർത്തി.

ALSO READ : Bank Deposit Insurance Scheme: നിക്ഷേപത്തിന് സുരക്ഷ, ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന് ലഭിക്കും 5 ലക്ഷം രൂപ...!!

എന്നാൽ 2-3 വർഷം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റിന് 5.10 ശതമാനമായി നിലനിർത്തുകയാണ്. മുതിർന്ന പൗരന്മാരുടെ പേരിലുള്ള എഫ്ഡിക്ക് 5.60 ശതമാനമാണ്.

കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്. ഇതുപോലെ ലോൺ എടുത്തവരുടെ പലിശ നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News