ന്യൂഡൽഹി: Railway Rules For Mask: രാജ്യത്ത് കൊറോണ കേസുകൾ ശരിക്കും കുറയുന്നുണ്ട് എങ്കിലും ഇപ്പോഴും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് ആവശ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.  ഇത് കണക്കിലെടുത്ത് കോവിഡ് പ്രോട്ടോക്കോൾ തുടരാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്റെ അടിസ്ഥാനത്തിൽ അടുത്ത 6 മാസത്തേക്ക് റെയിൽവേ (IRCTC) പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. ആരെങ്കിലും ഈ നിയമം ലംഘിക്കുകയാണെങ്കിൽ അയാൾക്കെതിരെ നിയമ നടപടിയെടുക്കും.


Also Read: IRCTC, Indian Railway to stop these services: ഇന്ത്യന്‍ റെയിൽവേ ഈ സേവനങ്ങൾ നിര്‍ത്തലാക്കുന്നു, ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും?


ഈ വർഷം ഏപ്രിൽ മാസത്തിൽ റെയിൽവേ സ്റ്റേഷനുകളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് റെയിൽവേ നിർബന്ധമാക്കിയിരുന്നു. ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഏപ്രിൽ 17 മുതൽ ഒക്ടോബർ 16 വരെയാണ് നൽകിയിരുന്നത്. മാർഗനിർദേശങ്ങൾ അനുസരിച്ച് മാസ്ക് ധരിക്കാത്തതിന് 500 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.


കോവിഡ് മാർഗനിർദ്ദേശം 6 മാസം നീട്ടി (Covid guideline extended by 6 months)


റെയിൽവേയുടെ ഈ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ (Corona Guidelines) ഒക്ടോബർ 16 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അതിനുമുമ്പ് ഇത് നീട്ടുകയായിരുന്നു. ഇപ്പോൾ മാസ്കുകൾ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകത 2022 ഏപ്രിൽ 16 വരെ നീട്ടി. ഇതിനായി റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് കൊറോണ കേസുകൾ ഇപ്പോഴും വരുന്നുണ്ടെന്നാണ് റെയിൽവേയുടെ അഭിപ്രായം അതിന്റെ അടിസ്ഥാനത്തിലാണ് ഈ  നടപടി സ്വീകരിച്ചത്. 


Also Read: പണപ്പെരുപ്പം നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല 


റെയിൽവേ പരിസരത്ത് തുപ്പിയതിന് പിഴ (Fine for spitting in railway premises)


മാസ്കുകളുടെയും നിർബന്ധിത ഉപയോഗവും പിഴയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ (റെയിൽവേ പരിസരത്തെ ശുചിത്വത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ) ചട്ടങ്ങൾ 2012 പ്രകാരം ലിസ്റ്റ് ചെയ്യും.  ഇത് റെയിൽവേ പരിസരത്ത് തുപ്പുന്നവർക്ക് പിഴയും നൽകുന്നു. 


നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ (Railway) തുപ്പുകയോ റെയിൽവേ സ്റ്റേഷനിലോ ട്രെയിനിനകത്തോ അഴുക്ക് ഉണ്ടാക്കുകയോ ചെയ്താൽ പരത്തുകയോ ചെയ്താൽ നിങ്ങളഇൽ നിന്നും 500 രൂപ വരെ പിഴ ഈടാക്കാം. 


എന്നാൽ ഇത്തവണ വിജ്ഞാപനത്തിൽ തുപ്പുന്നതിനെക്കുറിച്ചോ അഴുക്ക് പരത്തുന്നതിനെക്കുറിച്ചോ പരാമർശമില്ലെങ്കിലും മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള നിയമത്തിൽ തുപ്പലും അഴുക്കും പരത്തുന്നതിനും  500 രൂപ പിഴ ഈടാക്കും.


Also Read: IRCTC Big Alert...!! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി Aadhar, PAN രേഖകള്‍ വേണം, തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ Indian Railway


ഒരു ദിവസം കൊണ്ട് കൊറോണ കേസുകളിൽ 19% വർദ്ധനവ് (19% increase in corona cases in one day)


ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 22431 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ 318 പേർ കൊറോണ ബാധിച്ച് മരിച്ചു. ഈ കേസുകൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 19% കൂടുതലാണ്. ബുധനാഴ്ച 18833 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.