Christmas - New Year Bumper Result : ഒന്നാം സമ്മാനം 16 കോടി, പക്ഷെ കൈയ്യിൽ കിട്ടുന്നതോ? ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ സമ്മാനതുക ചിലവഴിക്കുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കുക
Kerala Lottery Christmas - New Year Bumper Result : ഓണം ബമ്പറിന് ശേഷം ഒരു ലോട്ടറിക്ക് ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനതുകയാണ് ക്രിസ്മസ്-ന്യൂഇയർ ഭാഗ്യക്കുറി സംസ്ഥാന സർക്കാർ നൽകുന്നത്
Kerala Lottery Christmas - New Year Bumper Result Updates : ഓണം ബമ്പർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമ്മാനതുക സംസ്ഥാന ലോട്ടറി വകുപ്പ് പ്രഖ്യാപിച്ച ഭാഗ്യക്കുറിയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ. 16 കോടി രൂപയാണ് സമ്മാനതൂകയായി സംസ്ഥാന സർക്കാർ ഭാഗ്യശാലിക്ക് നൽകുന്നത്. ഇന്ന് ജനുവരി 19ന് ഉച്ചയ്ക്ക് ഭാഗ്യക്കുറി വകുപ്പിന് ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നടത്തുന്നത്. എന്നാൽ ഈ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിക്ക് നൽകുന്ന 16 കോടി സമ്മാനതുക മുഴുവനും ആ ഭാഗ്യശാലിക്ക് ലഭിക്കില്ല. ഏജൻസി കമ്മീഷനും അതിനും പിന്നാലെ സർക്കാരിനുള്ള നികുതിയും എല്ലാം കഴിഞ്ഞ് സമ്മാനതുകയുടെ നേർ പകുതിയെ ഭാഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത്.
16 കോടിയുടെ ലോട്ടറി അടിച്ച ആള്‍ക്ക് നികുതിയെല്ലാം അടച്ചുകഴിഞ്ഞാല്‍ കൈയ്യില്‍ ബാക്കിയാവുക 8.40 കോടി രൂപ മാത്രമാണ്. ബാക്കി 7.60 കോടി രൂപ സര്‍ക്കാര്‍ കൈയ്യിട്ടുവാരുന്നതോ പറ്റിക്കുന്നതോ അല്ല. ഏജന്റിന്റെ കമ്മീഷനും നികുതിയും സെസ്സും എല്ലാം ചേര്‍ന്നതാണ് ഈ തുക.
കണക്കുകൾ പരിശോധിക്കാം
പത്ത് ശതമാനം ആണ് ഏജന്റ്‌സ് കമ്മീഷന്‍. 16 കോടിയുടെ പത്ത് ശതമാനം എന്ന് വച്ചാല്‍ 1.6 കോടി രൂപ. ശേഷിക്കുന്ന 14.4 കോടി രൂപയുടെ 30 ശതമാനം ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ ഫ്രം ദി സോഴ്‌സ്) പിടിച്ചുകൊണ്ടുള്ള തുകയാണ് ലോട്ടറി വകുപ്പ് സമ്മാനാര്‍ഹന് കൈമാറുന്നത്. അതായത് 22.5 കോടി രൂപയുടെ 30 ശതമാനം നികുതി- 4.32 കോടി- ആദ്യമേ പിടിക്കും. ഇനി ശേഷിക്കുന്ന തുകയാണ് ഇപ്പോള്‍ എല്ലാവരും പറയുന്ന 10.80 കോടി രൂപ.
എന്നാല്‍ ഇതോടെ 'പിടിത്തങ്ങള്‍' തീര്‍ന്നു എന്ന് കരുതരുത്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ മറ്റൊരു സര്‍ ചാര്‍ജ് കൂടി അടയ്ക്കണം. അത് അടച്ച നികുതിയുടെ 37 ശതമാനം ആണ്. 4.32 കോടി നികുതി അടയ്ക്കുമ്പോള്‍ അതിന്റെ 37 ശതമാനം ആയ 1.59 കോടി രൂപ സര്‍ ചാര്‍ജ് ആയി സമ്മാനാര്‍ഹന്‍ അടയ്ക്കണം എന്നര്‍ത്ഥം. അതുകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. നികുതിയും അതിന്റെ സര്‍ ചാര്‍ജും കൂട്ടിയ തുകയുടെ നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് ആയും അടക്കേണ്ടതുണ്ട്. ഇത് 23.28 ലക്ഷം രൂപ വരും. അങ്ങനെ ആകെ തുക ലഭിക്കുക 81762000 ആയിരിക്കും
ലോട്ടറി അടിച്ച ആള്‍ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ടിഡിഎസ് മാത്രം കിഴിച്ചുള്ള തുകയാണ് ലോട്ടറി വകുപ്പ് വിജയിക്ക് കൈമാറുക. ബാക്കി സര്‍ സാര്‍ജും സെസ്സും എല്ലാം പ്രസ്തുത വ്യക്തി തന്നെ അടക്കേണ്ടതാണ്. പണം അക്കൗണ്ടില്‍ ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ഇത് ചെയ്യണം. അല്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം ഈ തുകയുടെ പിഴയും അടയ്‌ക്കേണ്ടി വരും.
മറ്റ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ പോലെ സങ്കീര്‍ണമായ നികുതി ഘടനകളില്ല. അതുകൊണ്ട് തന്നെ പലയിടത്തും ലോട്ടറി സമ്മാനത്തുക പൂര്‍ണമായും ലഭിക്കുകയും ചെയ്യും. ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും സമ്മാനം നല്‍കുന്നതും എല്ലാം സംസ്ഥാന സര്‍ക്കാര്‍ ആണെങ്കിലും നികുതി വരുമാനം പോകുന്നത് കേന്ദ്ര സര്‍ക്കാരിലേക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...