Christmas - New Year Bumper Lottery Result: ആരായിരിക്കും ആ ഭാഗ്യവാന്‍? 16 കോടിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിന് ഇനി അല്‍പസമയം മാത്രം

Kerala Christmas - New Year Bumper Lottery Result: ഇത്തവണ മൊത്തം 36 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. പത്ത് പേർക്ക് 20 കോടി രൂപ വീതം ആണ്  രണ്ടാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 12:18 PM IST
  • 16 കോടി രൂപയാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനം
  • ജനുവരി 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്
  • സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്
Christmas - New Year Bumper Lottery Result: ആരായിരിക്കും ആ ഭാഗ്യവാന്‍? 16 കോടിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിന് ഇനി അല്‍പസമയം മാത്രം

തിരുവനന്തപുരം: മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ജനുവരി 19 ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ് നടക്കുക. ഇത്തവണ 16 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരളത്തിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയുടേത്. 

ആകെ 36 കോടി രൂപയുടെ സമ്മാനങ്ങള്‍ ആണ് ഇത്തവണ വിതരണം ചെയ്യപ്പെടുന്നത്. ഒരു കോടി രൂപ വീതം 10 പേര്‍ക്ക് നല്‍കുന്നതാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. ഇത് കൂടാതെ 5000, 3000, 2000, 1000 രൂപകളുടെ സമ്മാനങ്ങളും ഉണ്ട്. ഇത്തവണ 400 രൂപയായിരുന്നു ടിക്കറ്റ് വില.

Read Also: 25 കോടിയുടെ ഓണം ബമ്പറിന് കിട്ടുക 15.75 കോടിയല്ല, പിന്നേയും പിടിക്കും 2.8 കോടി! ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയും അടയ്ക്കണം

ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പറിന് മൊത്തം 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. എക്‌സ്എ, എക്‌സ്ബി, എക്‌സ് സി, എക്‌സ്ഡി, എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്ജി, എക്‌സ്എച്ച്, എക്‌സ്‌ഐ, എക്‌സ്‌ജെ, എക്‌സ്‌കെ, എക്‌സ്എല്‍ എന്നിങ്ങനെ പത്ത് സീരീസുകളില്‍ ആയിട്ടാണ് ടിക്കറ്റുകള്‍. നറുക്കെടുപ്പ് തലേന്ന് വരെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അരലക്ഷത്തോളം ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാനുണ്ട്. എന്നാല്‍ നറുക്കെടുപ്പിന് മുമ്പ് തന്നെ ഈ ടിക്കറ്റുകള്‍ വിറ്റുപോകാനാണ് സാധ്യത.

കഴിഞ്ഞ ഓണം ബമ്പര്‍ ആയിരുന്നു കേരളത്തിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കിയത്. 25 കോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. 44 ലക്ഷം ടിക്കറ്റുകളാണ് അന്ന് അച്ചടിച്ചത്. 500 രൂപ വിലയുള്ള ആ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോവുകയും ചെയ്തു. സര്‍ക്കാരിന് വലിയ ലാഭമായിരുന്നു ഓണം ബമ്പര്‍ സമ്മാനിച്ചത്. 

Read Also: ബമ്പറടിച്ച ഭാ​ഗ്യവാനെ കിട്ടി! 25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്

ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍ ഫലപ്രഖ്യാപനത്തിന് പിറകെ അടുത്ത ബമ്പര്‍ ലോട്ടറിയുടെ പ്രഖ്യാപനവും നടക്കും. അടുത്തതായി വരുന്നത് വിഷു- സമ്മര്‍ ബമ്പര്‍ ടിക്കറ്റ് ആണ്. 10 കോടി രൂപ ആയിരിക്കും ഒന്നാം സമ്മാനം. ടിക്കറ്റ് വില 250 രൂപയും. 

ഓണം ബമ്പര്‍ സൂപ്പര്‍ ഹിറ്റ് ആയെങ്കിലും സമ്മാനം നേടിയ വ്യക്തിയ്ക്ക് അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ലോട്ടറിയടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതിന് പിറകെ സഹായം തേടിയുള്ള ആളുകളുടെ കുത്തൊഴുക്കായിരുന്നു. ഒടുവില്‍ വിജയിക്ക് ഒളിവില്‍ പോകേണ്ട സാഹചര്യവും വന്നു. എന്തായാലും, അതിന് ശേഷം നറുക്കെടുപ്പ് നടന്ന പൂജാ ബമ്പറിന്റെ വിജയിയെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ഓണം ബമ്പറില്‍ രണ്ടാം സമ്മാനം കിട്ടിയ ആളും പൊതുമധ്യത്തില്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ഒന്നാം സമ്മാനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സമ്മാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന മുഴുവൻ തുകയും വിജയികൾക്ക് ലഭിക്കില്ല. പത്ത് ശതമാനം തുക ഏജന്റിന്റെ കമ്മീഷനായി ആദ്യമേ പിടിക്കും. ശേഷിക്കുന്ന തുകയുടെ 30 ശതമാനം സ്രോതസ്സിൽ നിന്നുള്ള നികുതിയായും പിടിക്കും. അതിന്റെ ബാക്കി മാത്രമാണ് വിജയിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് വരികയുള്ളു. ഈ സമ്മാനത്തുകയ്ക്ക് സെസ്സും മറ്റ് ചില നികുതികളും കൂടി വന്നേക്കാം. ചുരുക്കിപ്പറഞ്ഞാൽ സമ്മാനത്തുകയുടെ ഏതാണ്ട് അറുപത് ശതമാനത്തോളം മാത്രമേ വിജയിയ്ക്ക് ലഭിക്കുകയുള്ളു. സമ്മാനത്തുക ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടാൽ, അതിന്റെ പലിശയ്ക്ക് വരുമാന നികുതി അടയ്ക്കേണ്ടി വരും. ഈ കാര്യങ്ങളിൽ അറിവില്ലാത്ത പലരും ലോട്ടറി അടിച്ചതിന് ശേഷം വലിയ പ്രതിസന്ധികളിൽ പെട്ടിട്ടുണ്ട്. പലതും വലിയ വാർത്തയാവുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News