Kerala Gold Rate: അൽപം ഒന്ന് കുറഞ്ഞിട്ടുണ്ട്! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, വില അറിയാം
Today`s Gold Rate in Kerala: ഒക്ടോബർ 4നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറിയ സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവന് 56,240 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7030 രൂപയായി വിപണിവില.
വെള്ളിയാഴ്ച്ച, ഒക്ടോബർ 4ന് സ്വർണവില റെക്കോർഡ് തുക രേഖപ്പെടുത്തിയിരുന്നു. 56,960 ആയിരുന്നു വെള്ളിയാഴ്ചത്തെ സ്വർണ നിരക്ക്. ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു. ഒക്ടോബർ 4 ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായി 56960 എത്തിയിരുന്നു. തുടർന്ന് 2 ദിവസം അതെ വിലയിൽ നിന്ന ശേഷം ഒക്ടോബർ 7ന് വില കുറയുകയായിരുന്നു.
Also Read: Missing case: കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല.ഒക്ടോബർ 9ന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.