LIC IPO: എൽഐസി പ്രാഥമിക ഓഹരി വിൽപന ഇന്ന് മുതൽ; പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ്
ഏറ്റവും കുറഞ്ഞത് 14, 235 രൂപയാണ് ചെലവാക്കാൻ സാധിക്കുന്നത്. പരമാവധി ഒരു റീടേയിൽ നിക്ഷേപകന് സാധിക്കുന്നത് 1,99,290 രൂപയുടെ നിക്ഷേപമാണ്.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപനയായ എൽഐസി പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഇന്ന് തുടക്കമാകും. മെയ് ഒമ്പ് വരെയാണ് ഓഹരി വിൽപന നടക്കുക. 21000 കോടിയെന്ന റെക്കോർഡ് തുക സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഓഹരി വിൽപനയിൽ ഒരു ഷെയറിന് 902 മുതൽ 949 രൂപ വരെയാണ് നിസ്ചയിച്ചിരിക്കുന്നത്. ഓഹരി വിൽപനയ്ക്കെത്തുന്ന എൽഐസിയുടെ ഗ്രേ മാർക്കിറ്റിങ് പ്രീമിയം (ജിഎംപി) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉയർന്നുകൊണ്ടിരുന്നു. സ്റ്റോക്കിലെത്തിക്കുന്നതിന് മുമ്പുള്ള ഓഹരിയുടെ വിപണി മൂല്യമാണ് ജിഎംപി. 69 രൂപയായിരുന്ന ജിഎംപി മെയ് മൂന്നിന് 85 രൂപയായി ഉയർന്നു. ഇത് എൽഐസിയുടെ ഐപിയോയ്ക്ക് മികച്ച തുടക്കം ലഭിക്കുമെന്നാണ് മാർക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്.
കൂടാതെ നിലവിലുള്ള പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും. ചില്ലറ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ കിഴിവ് ലഭിക്കുന്നതാണെന്ന് ധനമന്ത്രാലയവുമായി ഏറ്റവും അടുത്ത വൃത്തം സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു
Also Read: LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്
എൽഐഎസി ഐപിഒ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ കാര്യങ്ങൾ
1. ഐപിഒ തിയതി : മെയ് നാല് മുതൽ ഒമ്പത് വരെയാണ് ഓഹരി വിൽപന നടക്കുക. എൽഐസിയുടെ ആക ഓഹരിയുടെ 3.5 ശതമാനമാണ് ഇന്ന് പൊതുമാർക്കറ്റിൽ ഇറക്കുന്നത്.
2. എൽഐസി ഐപിഒ ജിഎംപി - മാർക്കറ്റ് റിപ്പോർട്ട് പ്രകാരം ഇന്നലെ എൽഐസി ഐപിഒ ജിഎംപി 85 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തിങ്കാളാഴ്ച എൽഐസി ഐപിഒയുടെ ജിഎംപി 69 രൂപയായിരുന്നു.
3. എൽഐസി ഓഹരികളുടെ വില- എൽഐസിയുടെ ഒരു ഓഹരിക്കും വില നിശ്ചയിച്ചിരിക്കുന്നത് 902 രൂപ മുതൽ 949 രൂപ വരെയാണ്.
4. എൽഐസിയുടെ ആകെ ഓഹരി - 21,000 കോടിയുടെ ഓഹരി വിൽക്കാനാണ് സർക്കാർ ഇത് വഴി ലക്ഷ്യമിടുന്നത്.
5. എൽഐസി ഐപിഒയുടെ ഒരു ലോട്ടിൽ എത്ര ഷെയറുകളുണ്ട് - ആകെ 15 ഓഹരികളാണ് ഒരു ലോട്ടിൽ ലഭിക്കുന്നത്. ഒരാൾക്ക് കുറഞ്ഞത് ഒരു ലോട്ടും പരമാവധി 14 ലോട്ടുകളും തിരഞ്ഞെടുക്കാം.
6. എൽഐസി ഐപിഒയോയ്ക്ക് എത്ര തുക വരെ നിക്ഷേപിക്കാം- ഏറ്റവും കുറഞ്ഞത് 14, 235 രൂപയാണ് ചെലവാക്കാൻ സാധിക്കുന്നത്. പരമാവധി ഒരു റീടേയിൽ നിക്ഷേപകന് സാധിക്കുന്നത് 1,99,290 രൂപയുടെ നിക്ഷേപമാണ്.
7. നിലവിൽ പോളിസി ഉള്ളവർക്ക് ഒരു ഷെയറിന് 60 രൂപ കിഴിവ് ലഭിക്കുന്നതാണ്. എൽഐസി ജീവനക്കാർക്കും ഏജന്റുമാർക്കും 45 രൂപയുമാണ് ഒരു ഓഹരിക്ക് കിഴിവ് ലഭിക്കുക.
8. എൽഐസി ഐപിഒ അലോട്ട്മെന്റ് തിയതി - മെയ് 12ന് പ്രഖ്യാപിക്കും
9. എൽഐസി ഐപിഒ ലിസ്റ്റ് ചെയ്യുന്നത്. ബിഎസ്ഇയിലും എൻഎസ്ഇയിലും മെയ് 17ന് ലിസ്റ്റ് ചെയ്യും.
10 കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് എൽഐസി ഐപിഒയുടെ ഔദ്യോഗിക രജിസ്റ്റാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...