LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്

LIC IPO Share price പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും. ചിലറ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ കിഴിവ് ലഭിക്കുന്നതാണെന്ന് ധനമന്ത്രാലയവുമായി ഏറ്റവും അടുത്ത വൃത്തം സൂചിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 10:18 PM IST
  • . പ്രഥമ ഓഹരി വിൽപന മെയ് നാലിന് സംഘടിപ്പുക്കുമെന്ന് റിപ്പോർട്ട്.
  • മെയ് 9 വരെ വിൽപന നീണ്ട് നിന്നേക്കും.
  • കൂടാതെ നിലവിലുള്ള പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും
LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്

ന്യൂ ഡൽഹി : 21,000 കോടി രൂപയുടെ എൽഐഎസ് ഓഹരി വിൽപനയിൽ ഒരു ഷെയറിന് 902 മുതൽ 949 രൂപ നിശ്ചിയച്ചു. പ്രഥമ ഓഹരി വിൽപന മെയ് നാലിന് സംഘടിപ്പുക്കുമെന്ന് റിപ്പോർട്ട്. മെയ് 9 വരെ വിൽപന നീണ്ട് നിന്നേക്കും. കൂടാതെ നിലവിലുള്ള പോളിസി ഉടമകൾക്ക് ഓഹരിവിലയിൽ നിന്ന് 60 രൂപ കിഴിവ് ലഭിക്കും. ചിലറ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ കിഴിവ് ലഭിക്കുന്നതാണെന്ന് ധനമന്ത്രാലയവുമായി ഏറ്റവും അടുത്ത വൃത്തം സൂചിപ്പിക്കുന്നു. 

നേരത്തെ എൽഐഎസി ഓഹരി 5 ശതമാനം വിൽപന നടത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു. അതിന് വേണ്ടിയുള്ള എല്ലാ കടലാസ് ജോലികൾ സെബിക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ തീരുമാനം മാറ്റിവെക്കുകയായിരുന്നു. അതേ തുടർന്ന് 3.5 ശതമാനം ഓഹരിയാക്കി ആദ്യ വിൽപന വെട്ടിക്കുറച്ചു. അതായത് 55,000-60,000 കോടി ഓഹരിയിൽ നിന്ന് 21,000 കോടിയാക്കി വെട്ടിക്കുറച്ചിരിക്കുകയാണ് ധനമന്ത്രാലയം. വിപണയിൽ മികച്ച രീതിയിൽ പ്രതികരിച്ചാൽ സർക്കതാർ എൽഐസിയുടെ 9,000 കോടിയും വിറ്റഴിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News