LPG Price: ഹോളിയ്ക്ക് മുന്നേ സന്തോഷവാർത്ത.. ഗ്യാസ് സിലണ്ടർ ഈ ആപ്പിലൂടെ ബുക്ക് ചെയ്യൂ ലഭിക്കും ക്യാഷ് ബാക്ക്!
Gas Cylinder Price Down: ഹോളിയ്ക്ക് മുന്നേ ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മാർച്ച് മാസത്തിൽ സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു.
LPG Gas Cylinder Price: ഹോളിക്ക് മുമ്പ് (Holi 2023) ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർക്ക് സന്തോഷ വാർത്ത. മാർച്ച് മാസത്തിൽ സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. എന്നിട്ടും ഗ്യാസ് സിലിണ്ടർ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിന്റെ വില നിലവിൽ 1103 രൂപയാണ്. ഇനി നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ കുറഞ്ഞ വിലയ്ക്ക് എങ്ങനെ ബുക്ക് ചെയ്യാമെന്ന് നമുക്ക് നോക്കാം...
Also Read: LPG Price Hike: പാചക വാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിൻറെ വില 50 രൂപ കൂട്ടി
സിലിണ്ടർ ബുക്ക് ചെയ്യേണ്ടത് (Where to book cylinders)
നിങ്ങൾ ആപ്പിലൂടെയുമാണ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതെങ്കിൽ അതിൽ നിങ്ങൾക്ക് ഒരു ക്യാഷ്ബാക്ക് ഓപ്ഷൻ ഉണ്ടായിരിക്കും. Paytm ഉൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളിലൂടെ നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. ഇപ്പോഴിതാ ബജാജ് ഫിനാൻസ് ആപ്പിലൂടെ ഗ്യാസ് ബുക്കിംഗ് ചെയ്താൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ നൽകുന്ന ബജാജ് ഫിൻസെർവ് ആപ്ലിക്കേഷനിലൂടെ (Bajaj Finserv App) നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്താൽ 50 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫറിനായി നിങ്ങൾക്ക് ഒരു പ്രോമോകോഡും ഉപയോഗിക്കേണ്ടതില്ല പകരം Bajaj Pay UPI ൽ നിന്നും പെയ്മെന്റ് ചെയ്താൽ മതി ക്യാഷ്ബാക്ക് ലഭിക്കും.
ഗ്യാസ് സിലിണ്ടറിന്റെ ഇപ്പോഴത്തെ വില? (What is the price of gas cylinder?)
ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 1103 രൂപയാണ്. മുംബൈയിൽ 1102.50 രൂപയും കൊൽക്കത്തയിൽ 1129 രൂപയും ചെന്നൈയിൽ 1118. 50 രൂപയുമാണ് നിലവിലെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...