LPG Price Hike: പാചക വാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിൻറെ വില 50 രൂപ കൂട്ടി

LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന്  2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.

Last Updated : Mar 1, 2023, 11:46 AM IST
  • കൊൽക്കത്തയിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് നിലവിൽ 1,079 രൂപയും വാണിജ്യ എൽപിജിയുടെ വില 2219.50 രൂപയുമാണ്
  • ചെന്നൈയിൽ ഗാർഹിക എൽപിജിക്ക് 1,068.50 രൂപയും വാണിജ്യ എൽപിജിയുടെ വില 2267.50 രൂപയുമാണ്
  • കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുൻപ് പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചത്
LPG Price Hike: പാചക വാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിൻറെ വില 50 രൂപ കൂട്ടി

ന്യൂഡൽഹി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ സിലിണ്ടറിന് 1110 രൂപയായി. മുൻപ്, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. വാണിജ്യ സിലിണ്ടറിന്  2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ ഗാർഹിക പാചകവാതകത്തിന്റെ വില 1053 രൂപയിൽ നിന്ന് 1103 രൂപയായും വാണിജ്യ പാചകവാതകത്തിന്റെ വില 1769 രൂപയിൽ നിന്ന് 2119.50 രൂപയായും ഉയർന്നു. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.

കൊൽക്കത്തയിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് നിലവിൽ 1,079 രൂപയും വാണിജ്യ എൽപിജിയുടെ വില 2219.50 രൂപയുമാണ്. ചെന്നൈയിൽ ഗാർഹിക എൽപിജിക്ക് 1,068.50 രൂപയും വാണിജ്യ എൽപിജിയുടെ വില 2267.50 രൂപയുമാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുൻപ് പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചത്.

പുതുക്കിയ വില പ്രകാരം വിവിധ ന​ഗരങ്ങളിലെ ​ഗാർഹിക എൽപിജി സിലിണ്ടർ വില

ന്യൂഡൽഹി: 1,103.00
കൊൽക്കത്ത: 1,079.00
മുംബൈ: 1,052.50
ചെന്നൈ: 1,068.50
ഗുഡ്ഗാവ്: 1,061.50
നോയിഡ: 1,050.50
ബാംഗ്ലൂർ: 1,055.50
ഭുവനേശ്വർ: 1,079.00
ചണ്ഡീഗഡ്: 1,112.50
ഹൈദരാബാദ്: 1,105.00
ജയ്പൂർ: 1,056.50
ലഖ്‌നൗ: 1,090.50
പട്ന: 1,201.00
തിരുവനന്തപുരം: 1,062.00

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News