തിരുവനന്തപുരം : കേരളത്തിൽ കൂടുതൽ മാളുകൾ പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങി പ്രമുഖ ഷോപ്പിങ് കോംപ്ലക്സ് നിർമാതാക്കളായ ലുലു ഗ്രൂപ്പ് (Lulu Group). തിരുവന്തപുരത്തും കൊച്ചിക്കും പിന്നാലെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുക എന്നതാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യമെന്ന് എം.എ യൂസഫലി (MA Yusuff Ali). നാളെ നടക്കുന്ന ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ മാളിന്റെ (Lulu Mall Thiruvananthapuram) ഉദ്ഘാടനത്തിന് മുമ്പുള്ള വാർത്തസമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ ലുലു ഗ്രൂപ്പ് പുതിയ കൂടതൽ പദ്ധതികൾ കൊണ്ടുവരും. കോഴിക്കോട്, കോട്ടയം ജില്ലകളിൽ മാളുകൾ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ കൊച്ചി കേന്ദ്രമായി മത്സ്യ ഉത്പനങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഒരു സ്ഥാപനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ : Kazhakoottam Lulu Bridge : കഴക്കൂട്ടത്തെ ദേശീയപാത അതോറിറ്റിയുടെ നടപാലം ലുലുപാലമെന്ന വാർത്ത വ്യാജം, ഓൺലൈൻ മാധ്യമത്തിനെതിരെ ദേശീയപാത അതോറിറ്റിയും ലുലു ഗ്രൂപ്പും


സംസ്ഥാനത്ത് നിന്ന് കടൽ മത്സങ്ങ്യൽ ശേഖരിച്ച് മറ്റ് രാജ്യങ്ങളിലെ ലുലുവിന്റെ സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുസഫലി വ്യക്തമാക്കുകയും ചെയ്തു. കൂടാതെ തുറുമുഖം പ്രവർത്തന സജ്ജമായതിന് ശേഷം തിരുവനന്തപുരത്ത് തന്നെ ഒരു ഇലക്ട്രോണിക് അസംബ്ലവിങ് കേന്ദ്രം കൊണ്ടുവരാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നു എന്ന് അദ്ദേഹം അറിയിച്ചു. 


ALSO READ : Lulu Group: ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ്


അതേസമയം രണ്ട് വർഷത്തോളം തിരുവനന്തപുരത്തെ മാൾ പ്രവർത്തന സജ്ജമാകുന്നതിൽ വൈകിയെന്നും അതിന് ഏകദേശം 220 കോടിയോളം അധിക ചിലവ് തങ്ങൾ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് തിരുവനന്തപുരത്തെ ലുലു ഗ്രൂപ്പിന്റെ ഉദ്ഘാടനം. 


ALSO READ : ടിസിഎസ്, ലുലു, വി-​ഗാർഡ്; പുതിയ നിക്ഷേപ പദ്ധതികൾക്ക് ധാരണയായതായി വ്യവസായമന്ത്രി P Rajeev


നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി കേരളത്തിന് സമർപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങി നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ടെക്നോപാർക്കിന് സമീപം ആക്കുളത്ത് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാൾ 2000 കോടി രൂപയ്ക്ക് 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഏകദേശം 15,000ത്തോളം പേർക്ക് തൊഴിൽ നൽകിട്ടുണ്ട്, അതിൽ 600 പേർ തിരുവന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.