Kazhakoottam Lulu Bridge : കഴക്കൂട്ടത്തെ ദേശീയപാത അതോറിറ്റിയുടെ നടപാലം ലുലുപാലമെന്ന വാർത്ത വ്യാജം, ഓൺലൈൻ മാധ്യമത്തിനെതിരെ ദേശീയപാത അതോറിറ്റിയും ലുലു ഗ്രൂപ്പും

ISRO കുറ്റൻ ചരക്ക് വാഹനം കഴക്കൂട്ടത്ത് ദേശീയപതാ നിർമിച്ച നടപാലും മൂലം വഴി മുടക്കിയതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പിനെ പഴിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 04:18 PM IST
  • വാർത്തയ്ക്കെതിരെ നിയമ നടപടിക്ക് ഒരങ്ങുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
  • വാർത്ത വ്യാജമാണെന്ന് ദേശീയപാത അതോറിറ്റിയും പ്രതികരിച്ചു.
  • കഴക്കുട്ടം ആക്കുളത്തെ ലുലുവിന്റെ പുതിയ മാളിനോട് സമീപമാണ് ഇസ്രോയിലേക്കുള്ള കാർഗോ കണ്ടെയ്നർ കുടുങ്ങിയത്.
  • തുടർന്നാണ് ഓൺലൈൻ മാധ്യമം നടപാലം ലുലു ഗ്രൂപ്പ് നിർമിച്ചതാണെന്നും പിന്നാലെ ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലു പാലമെന്ന് വിശേഷിപ്പിച്ചുമാണ് വാർത്ത നൽകിയത്.
Kazhakoottam Lulu Bridge : കഴക്കൂട്ടത്തെ ദേശീയപാത അതോറിറ്റിയുടെ നടപാലം ലുലുപാലമെന്ന വാർത്ത വ്യാജം, ഓൺലൈൻ മാധ്യമത്തിനെതിരെ ദേശീയപാത അതോറിറ്റിയും ലുലു ഗ്രൂപ്പും

Thiruvananthapuram : കഴക്കൂട്ടത്തെ നടപ്പാലം ലുലു ഗ്രൂപ്പിന്റെ (Lulu Group) നിർമിതിയാണെന്നുള്ള ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്ക്കെതിരെ ലുലു ഗ്രൂപ്പും ദേശീയപാത അതോറിറ്റിയും (NHAI). കഴിഞ്ഞ ആഴ്ചയിൽ ഇസ്രയിലേക്കുള്ള (ISRO) കുറ്റൻ ചരക്ക് വാഹനം കഴക്കൂട്ടത്ത് ദേശീയപതാ നിർമിച്ച നടപാലും മൂലം വഴി മുടക്കിയതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പിനെ പഴിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയത്.

"ദേശീയ പാതകളിലോ സ്റ്റേറ്റ് ഹൈവേകളിലോ സ്വകാര്യ വ്യക്തികള്‍ക്ക് പാലം നിര്‍മ്മിക്കാനോ, ഫുട്-ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കാനോ ഒന്നും തന്നെ അനുമതിയില്ലാത്ത അവസ്ഥയിലാണ് ലുലുവിന് എതിരെ കള്ളകഥയുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നത്. സ്‌കൂളുകള്‍, ആശുപത്രികൾ, മാളുകള്‍ എന്നിവ ദേശീയ പാതയോരത്ത് വരുമ്പോള്‍ അവിടെയാണ് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ പണിയുന്നത്. വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെയാണ് ലുലു നിര്‍മ്മിച്ച മേല്‍പ്പാലം എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്" ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് പറഞ്ഞു.

ALSO READ : Kazhakootam Elevated Highway നിർമാണം 2022 ഏപ്രിലിൽ പൂർത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

വാർത്തയ്ക്കെതിരെ നിയമ നടപടിക്ക് ഒരങ്ങുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. വാർത്ത വ്യാജമാണെന്ന് ദേശീയപാത അതോറിറ്റിയും പ്രതികരിച്ചു.

കഴക്കുട്ടം ആക്കുളത്തെ ലുലുവിന്റെ പുതിയ മാളിനോട് സമീപമാണ് ഇസ്രോയിലേക്കുള്ള കാർഗോ കണ്ടെയ്നർ കുടുങ്ങിയത്. തുടർന്നാണ് ഓൺലൈൻ മാധ്യമം നടപാലം ലുലു ഗ്രൂപ്പ് നിർമിച്ചതാണെന്നും പിന്നാലെ ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലു പാലമെന്ന് വിശേഷിപ്പിച്ചുമാണ് വാർത്ത നൽകിയത്. ഇന്ത്യയിൽ പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലും ഒരു സ്വകാര്യവ്യക്തിക്ക് പാലം നിര്‍മ്മിക്കാന്‍ നിയമം അനുവദിക്കാത്ത സാഹചര്യം നിലനിൽക്കവെയാണ് ലുലുവിനെതിരെ വസ്തുതകൾ പരിശോധിക്കാതെയുള്ള വാര്‍ത്ത എത്തിയത്.

ALSO READ : യുപിയില്‍ രണ്ടായിരം കോടി രൂപയുടെ ലുലു മാള്‍

ദേശീയപാത അതോറിറ്റി തന്നെയാണ് ആക്കുളത്തെ ലുലു മാളിന് മുമ്പിലുള്ള നടപാലം നിര്‍മ്മിച്ചതാണെന്ന് അതോറിറ്റി അധികൃതരും രംഗത്തെത്തിയതോടെ വ്യാജ വാര്‍ത്തയുടെ വാസ്തവും വെളിച്ചത്താകുകയായിരുന്നു. ഈ റൂട്ടിൽ ഇതെ രീതിയില്‍ അഞ്ച് നടപാലങ്ങൾ അതോറിറ്റി നിര്‍മ്മിച്ചിട്ടുണ്ടെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതിലെ ഒന്നാണ് ലുലു മാളിന് സമീപത്തുള്ള നടാപാലം. 

ALSO READ : Lulu Group: ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ്

ലുലു മാൾ കഴിഞ്ഞ് 5 കിലോമീറ്റര്‍ അപ്പുറം MGM സ്‌കൂളിനു സമീപം ഒരു നടപാലമുണ്ട്. തിരുവല്ലത്ത് ഒന്നും കോവളത്തിന് സമീപത്തായി രണ്ടു നടപാലങ്ങൾ അതോറിറ്റി പണിതിട്ടുണ്ട്. കൊച്ചിയിലും സമാനമായ രീതിയില്‍ തന്നെ നടപാലങ്ങളുടെ. നഗരത്തിന്റെ തിരക്ക് പരിഗണിച്ച് അഞ്ച് നടപാലങ്ങളാണ് നിലവിലുള്ളത്. ഇടപ്പള്ളിയിലും, ചളിക്കവട്ടത്തും, കണ്ണാടിക്കാടും, പനങ്ങാട്ടും, പാലാരിവട്ടത്തുമെല്ലാം ഇതു പോലെ നടപാലങ്ങൾ നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News