ടിസിഎസ്, ലുലു, വി-​ഗാർഡ്; പുതിയ നിക്ഷേപ പദ്ധതികൾക്ക് ധാരണയായതായി വ്യവസായമന്ത്രി P Rajeev

കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 04:55 PM IST
  • ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി
  • അഞ്ച് മുതൽ ഏഴ് വരെ വർഷത്തിനുള്ളിൽ 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്
  • വി-ഗാർഡിന്റെ പദ്ധതിക്കായി കിൻഫ്ര ഇ.എം.സി ലാബിൽ ഭൂമി അനുവദിച്ചു
  • 120 കോടി രൂപയുടെ നിക്ഷേപത്തിനാണ് ധാരണയായിരിക്കുന്നത്
ടിസിഎസ്, ലുലു, വി-​ഗാർഡ്; പുതിയ നിക്ഷേപ പദ്ധതികൾക്ക് ധാരണയായതായി വ്യവസായമന്ത്രി P Rajeev

തിരുവനന്തപുരം: ലോകോത്തര ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (TCS) 600 കോടി രൂപയുടെ നിക്ഷേപം  കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവയ്ക്കും.

ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. 600 കോടി രൂപയുടെ തന്നെ രണ്ടാംഘട്ട വികസനവും പൂർത്തിയാകുമ്പോൾ അഞ്ച് മുതൽ ഏഴ് വരെ വർഷത്തിനുള്ളിൽ 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്.

ALSO READ: Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

വി-ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിൻഫ്ര ഇ.എം.സി ലാബിൽ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിനാണ് ധാരണയായിരിക്കുന്നത്. 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ലുലു ഗ്രൂപ്പ് (Lulu Group) തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കും. 700 ലക്ഷം രൂപ മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 850 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ALSO READ: JioFiber broadband plans : സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായി ജിയോഫൈബറിന്റെ പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ എത്തുന്നു; അറിയേണ്ടതെല്ലാം

ഫെയർ എക്സ്പോർട്ട്സ് എറണാകുളം ഹൈടെക് പാർക്കിൽ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News