കോവിഡ് വ്യാപനത്തിന് പിന്നാലെ ആളുകൾ കൂടുതലും വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള വഴികളാണ് തേടിയിരുന്നത്. ഓൺലൈനിൽ ഇതിന് ധാരാളം മാർ​ഗങ്ങളുണ്ട്. ഒരാളുടെ കഴിവനുസരിച്ച് ഓൺലൈനിലൂടെ പണം സമ്പാദിക്കാൻ നിരവധി അവസരങ്ങളാണ് ഉള്ളത്. ഇനി പറയുന്ന അഞ്ച് കാര്യങ്ങൾ ഓൺലൈനായി സമ്പാദിക്കാൻ നിങ്ങൽക്ക് സഹായകരമായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

1. കരകൗശല വസ്തുക്കൾ 


കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ മിടുക്കരാണ് നിങ്ങളെങ്കിൽ അവ ഉണ്ടാക്കി ഓൺലൈനിൽ വിൽക്കുന്നത് പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച മാർ​ഗമാണ്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ കൊമേഴ്സ് സൈറ്റുകൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ തയ്യാറാണ്. ഓരോ ഉൽപ്പന്നങ്ങൾക്കും വിവരണങ്ങളും അതിന്റെ മികച്ച ചിത്രങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്. 


2. ഓൺലൈൻ സർവേ


ഓൺലൈൻ സർവേയിലൂടെ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയും. വിവിധ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ സർവേ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം. ചില ഉൽപ്പന്നങ്ങൾക്ക് നിങ്ങൾ ഗുണനിലവാരമുള്ള ഫീഡ്‌ബാക്ക് നൽകിയാൽ ആ കമ്പനികൾ നിങ്ങൾക്ക് പണം നൽകാൻ തയ്യാറാകും. 


Also Read: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ ; ഗിന്നസ് റെക്കോ‌ർഡ് സ്വന്തമാക്കി ടോബീകീത്ത്


 


3. പുസ്തകങ്ങളുടെ വിൽപ്പന


നിങ്ങൾ ഒരു വിദ്യാർത്ഥി ആണെങ്കിൽ നിങ്ങൾക്ക് ആവശ്യമില്ലാത്തതോ വായിച്ച് പൂർത്തിയാക്കിയതോ ആയ പുസ്തകങ്ങൾ ഓൺലൈനിൽ വിറ്റ് പണം സമ്പാദിക്കാം. 


4. വെർച്വൽ അസിസ്റ്റന്റ് 


മാനേജ്മെന്റ് കഴിവുകളും ഉപഭോക്തൃ സേവന വൈദഗ്ധ്യവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു വെർച്വൽ അസിസ്റ്റന്റായി പ്രവർത്തിക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഈ അവസരത്തിൽ ഉപഭോക്തൃ സേവനവും സോഷ്യൽ മീഡിയ മാനേജ്‌മെന്റും ഉൾപ്പെടെയുള്ള ജോലികൾ ഉൾപ്പെടുന്നു. Upwork അല്ലെങ്കിൽ Fiverr പോലുള്ള സൈറ്റുകളിൽ ഇതിനായി ടാസ്‌ക്കുകൾ ഉണ്ട്.


Also Read: സൗന്ദര്യവർധക വസ്തുക്കൾ തേടി പോകേണ്ട, ഇനി യോ​ഗയിലൂടെ സൗന്ദര്യം കൂട്ടാം


 


5. വാടക വഴിയുള്ള വരുമാനം


അധിക മുറിയോ വീടോ അപ്പാർട്ട്മെന്റോ ഉണ്ടെങ്കിൽ Airbnb വെബ്‌സൈറ്റ് വഴി രജിസ്‌റ്റർ ചെയ്‌ത് വിനോദസഞ്ചാരികൾക്ക് വാടകയ്‌ക്ക് നൽകാം. ഇതിലൂടെ നിങ്ങൾക്ക് സമ്പാദിക്കാം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.