ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ എന്ന റെക്കോർഡ് സ്വന്തമാക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ഒരു നായ. ചിഹുവാഹുവാ ഇനത്തിൽപ്പെട്ട ഈ നായയുടെ പേര് ടോബികീത്ത് എന്നാണ്. ടോബീകിത്തിന്റെ പ്രായം 21 വയസ്സാണ്. നായകളുടെ ശരാശരി ആയുസ് പത്ത് മുതൽ പതിനഞ്ച് വയസ് വരെയാണ്.എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ച് റെക്കോർഡിന്റെ തിളക്കത്തിലാണ് ടോബീകീത്ത് എന്ന നായ ഇപ്പോൾ.
ഫ്ലോറിഡക്കാരിയായ ഗിസേല ഷോറാണ് ടോബീകീത്തിന്റെ ഉടമ.വളരെ കുഞ്ഞായിരിക്കുമ്പോഴാണ് ഗിസേലയ്ക്ക് നായയെ കിട്ടുന്നത്.അന്നുമുതൽ ഗിസേലയുടെ വീട്ടിലെ ഒരംഗമാണ് ടോബീകീത്ത്.ഗിന്നസ് റെക്കോർഡിനു ശേഷം നായയുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് നായയുടെ ആയുസ് വർധിക്കാനുള്ള കാരണമെന്നാണ് ഗിസേല പറയുന്നത്.നായയ്ക്ക് 20 വയസ് തികഞ്ഞപ്പോൾ തന്നെ അത്ഭുതമായിരുന്നു. അങ്ങനെയാണ് 21 വയസ് ആയപ്പോൾ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ സമർപ്പിച്ചതെന്നും ഗിലേസ പറയുന്നു.
ടോബീകീത്ത് ലോക റെക്കോർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗിസേലയുടെ കുടുംബമിപ്പോൾ.റെക്കോർഡ് നേടിയ വിവരം അറിഞ്ഞപ്പോൾ ടോബീകീത്തിനെ ഒരു കാർ റൈഡിനു കൊണ്ടുപോയിരുന്നെന്നും ഗിസേല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...