ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ് ആരോഗ്യവും സൗന്ദര്യവും. ഈ രണ്ട് കാര്യങ്ങൾക്കും വളരെ പ്രധാനമാണ് യോഗ. യോഗ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. തിളക്കമാർന്ന ചർമ്മത്തിന് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു. ചില യോഗാസനങ്ങൾ പതിവായി പരിശീലിക്കുന്നത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും ചർമ്മത്തെ യുവത്വമുള്ളതും പ്രശ്‌നങ്ങളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു.
മുഖക്കുരു പോലുള്ള പല സൗന്ദര്യ പ്രശ്‌നങ്ങളും സമ്മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും യോഗ സഹായിക്കുന്നു. അതിനാൽ, സമ്മർദ്ദവുമായി ബന്ധപ്പെട്ട അവസ്ഥകളെ നേരിടാൻ യോഗ ഏറെ സഹായകമാണ്. വ്യക്തിത്വത്തിലും മനോഭാവത്തിലും വൈകാരിക സ്ഥിരതയിലും ആത്മവിശ്വാസത്തിലും ഒക്കെ നല്ല മാറ്റങ്ങൾ സംഭവിക്കുന്നതായി യോഗ പരിശീലിക്കുന്നവരിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് നമ്മുടെ മനസിനെയും വികാരങ്ങളിലും എല്ലാം നേരിട്ട് സ്വാധീനം ചെലുത്തുന്നു.
Also Read: Workout Tips: വ്യായാമത്തിന് ശേഷം ഇത് മാത്രം ചെയ്യരുത്: ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം
നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ദിവസവും ചെയ്യാവുന്ന ചില യോഗാസനങ്ങൾ ഇതാ
പ്രാണായാമം
മനോഹരമായ ചർമ്മത്തിനും മുടിക്കും ചെയ്യേണ്ട യോഗാസനങ്ങളിൽ ഒന്നാണ് പ്രാണായാമം. ഇത് സമ്മർദ്ദം കുറയ്ക്കാനും ഓക്സിജൻ വർദ്ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരിയായ ശ്വസനത്തിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പ്രാണായാമം. എല്ലാ ദിവസവും കുറച്ച് നേരെ പ്രാണായാമം ചെയ്യുന്നതിനായി സമയം ചെലവഴിക്കുന്നത് വളരെ നല്ലതാണ്. ലോകമെമ്പാടുമുള്ളവർ ഈ വ്യായാമങ്ങൾ ഇപ്പോൾ പിന്തുടരുന്നുണ്ട്. വിരലുകൾ കൊണ്ട് ഒരു മൂക്ക് അടയ്ക്കുക. എന്നിട്ട് മറ്റേ നാസാരന്ധ്രത്തിലൂടെ ശ്വസിക്കുക. ചെറിയ സ്നിഫുകളിൽ വായു ശ്വസിക്കണം. എന്നിട്ട് രണ്ടാമത്തെ നാസാരന്ധം അടച്ച് ശ്വാസം പുറത്തേക്ക് വിടുക. മറ്റൊരു നാസാരന്ധ്രത്തിലൂടെ വീണ്ടും ശ്വസിക്കുകയും അതേ രീതിയിൽ ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക. ഇത് പത്ത് തവണ വരെ ഒന്നിടവിട്ട് ചെയ്യുക. ഇത് രക്തപ്രവാഹത്തെ ശുദ്ധീകരിക്കുന്നു.
ധനുരാസനം
ചർമ്മ സംരക്ഷണത്തിന് ഗുണം ചെയ്യുന്ന മറ്റൊരു യോഗാസനമാണ് ധനുരാസനം. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. സമ്മർദം കുറയ്ക്കുന്നതിനും ഈ യോഗ അത്യുത്തമമാണ്. കാലുകളുടെയും കൈകളുടെയും പേശികളെ ടോണ്‍ ചെയ്യുന്നതിനുള്ള നല്ലൊരു യോഗാസനം കൂടിയാണ് ധനുരാസനം.
Also Read: അമിതമായി പാൽ കുടിച്ചാൽ ഈ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാം
സൂര്യ നമസ്കാരം
12 യോഗാസന വ്യായാമങ്ങൾ ഉൾപ്പെടുന്നതാണ് സൂര്യ നമസ്ക്കാരം. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. ശരീരത്തിലും മനസ്സിലും ഒരു പുനരുജ്ജീവന ഫലമുണ്ടാക്കുന്നു സൂര്യ നമസ്കാരം. ശരീരത്തിന്റെ യുവത്വവും മനസ്സും ശാന്തമായി നിലനിർത്തുന്നതിന് പുറമെ, അവയവ സംവിധാനങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കുന്നു. ചർമ്മത്തിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വരുന്നതിനെ ഇത് തടയും.
പതിവായി യോഗ, പ്രണായാമം തുടങ്ങിയവ ചെയ്യുന്നവർക്ക് തിളക്കമുള്ള ചർമ്മം ലഭിക്കുന്നു. ചെറുപ്പം തിരിച്ചു കിട്ടാനും, മുഖത്തെ ചുളിവുകൾ, ചർമ്മത്തിന്റെ വരൾച്ച തുടങ്ങിയവ അകറ്റാനും യോഗയിലൂടെ സാധിക്കുന്നു. മുടിയുടെ സംരക്ഷണത്തിലും യോഗ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA