New Delhi: ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ (Income Tax Department) പുതിയ ഇ ഫയലിംഗ് പോർട്ടൽ (E- Filing Portal) 2021 ജൂൺ 7 ന് എത്തുന്നു. ടാക്സ് (Tax) നല്കുന്നവർക്ക് കൂടുതൽ എളുപ്പം ഉപയോഗിക്കാം എന്നുള്ളതാണ് പുതിയ പോർട്ടലിന്റെ ഏറ്റവും പുതിയ സവിശേഷത. പുതിയ ഇ പോർട്ടൽ www.incometax.gov.in എന്ന വെൺസൈറ്റിലൂടെ നിങ്ങൾക്ക് ഉപയോഗിക്കാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പോർട്ടൽ ഇൻകം ടാക്സ് റിട്ടേൺസ് (Income Tax Returns) കൂടുതൽ എളുപ്പം ഫയൽ ചെയ്യാൻ സഹായിക്കുമെന്നും കൂടുതൽ പെട്ടെന്ന് ഉപഭോക്താക്കൾക്ക് റീഫണ്ട് ലഭിക്കുന്ന തരത്തിലാണ് പുതിയ പോർട്ടൽ ഒരുക്കിയിരിക്കുന്നതെന്നും ഇൻകം ടാക്സ് വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മാത്രമല്ല ഇത് കൂടുതൽ മോഡേൺ ആണെന്നും കൂടുതൽ സൗകര്യപ്രദമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.


ALSO READ: SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..


സവിശേഷതകൾ എന്തൊക്കെ?


1)  പിന്നീട് വീണ്ടും പെട്ടന്ന് തന്നെ ഉപയോഗിക്കാവുന്ന വിധം നികുതി (Tax)  ധായകരുടെ എല്ലാ രേഖകളും, വിവരങ്ങളും ഒരേ ഡാഷ്ബോർഡിൽ തന്നെ ക്രോഡീകരിച്ച് ലഭിക്കും.


2) പുതിയ ഇ ഫയലിംഗ് പോർട്ടലിൽ (E - Filing Portal) നിങ്ങൾക്ക് സൗജന്യമായി ഇൻകം ടാക്‌സ് റിട്ടേൺസ് പ്രിപറേഷൻ സോഫ്റ്റ്‌വെയർ ലഭിക്കും. ഇതിൽ  ITRs 1, 4 എന്നീ ഘട്ടത്തിലുള്ള നികുതി ദായകരെ ഓൺലൈനായും ഓഫ്‌ലൈനായും പൂർണമായി സഹായിക്കാനും ITR 2 ഘട്ടത്തിലുള്ളവരെ ഓഫ്‌ലൈനായി സഹായിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ITRs 3, 5, 6, 7 എന്നിവർക്കുള്ള സൗകര്യം ഉണ്ടൻ ലഭ്യമാക്കും.


ALSO READ: GST വരുമാനത്തിൽ കുറവ്; മെയ് മാസത്തിലെ വരുമാനം 1,02,709 കോടി രൂപ


3) നികുതി ദയാർക്ക് അവരുടെ വിവരങ്ങൾ തങ്ങളുടെ പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇത് ITR ഫൈലിങ്ങിന് ഓട്ടോമാറ്റിക്കായി ഉപയോഗിക്കും.


4) അത് കൂടാതെ ബാക്കിയുള്ള വിവരങ്ങൾ നിങ്ങളുടെ TDS സ്റ്റേറ്റ്മെന്റ് അപ്‌ലോഡ് ചെയ്തതിന് ശേഷം ലഭ്യമാകുകയും ചെയ്യും.


5) കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. 


ALSO READ: New Digital Rules : പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് Twitter ന് അന്ത്യാശാസനം നൽകി കേന്ദ്ര സർക്കാർ


6) ഉപഭോക്താക്കൾക്ക് തടസങ്ങൾ ഇല്ലാതെ ഉപയോഗിക്കാൻ ഇ പോർട്ടൽ 2021 ജൂൺ 18 ന് മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാക്കു എന്ന് അറിയിച്ചിട്ടുണ്ട്.


മൊബൈൽ ആപ്പ് 


ഇത് കൂടാതെ പോർട്ടൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പിറകെ കൂടുതൽ സൗകര്യപ്രദമാക്കാൻ മൊബൈൽ ആപ്പും പുറത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക