ന്യൂഡൽഹി: ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയുൾപ്പെടെയുള്ള ഗൃഹോപകരണങ്ങളുടെയും ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും നിർമ്മാതാക്കൾ, മെയ് അവസാനമോ ജൂൺ ആദ്യ ആഴ്ചയോ മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. നിർമാണ ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ മാസത്തിൽ വില വർധനവ് ഉണ്ടാകുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഉയർന്ന വില കാരണം ഏപ്രിലിലെ റീട്ടെയിൽ പണപ്പെരുപ്പം എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില സ്ഥാപനങ്ങൾ പാക്കറ്റ് ഭക്ഷണങ്ങളുടെ വില കൂട്ടുന്നതിന് പകരം അളവിൽ കുറവ് വരുത്തുന്ന രീതിയാണ് അവലംബിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചില കമ്പനികൾ എയർ കണ്ടീഷനുകളുടെ വില മെയ് മാസത്തിൽ വർധിപ്പിച്ചിട്ടുണ്ട്. മറ്റ് കമ്പനികൾ ഈ മാസം അവസാനത്തിലോ ജൂൺ ആദ്യവാരത്തിലോ വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.  രൂപയുടെ മൂല്യത്തകർച്ച വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ തിരിച്ചടിയും വ്യാപാരികളെ വലയ്ക്കുന്നുണ്ട്. കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ (സിഇഎഎംഎ) കണക്കുകൾ പ്രകാരം ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ ഇടിവ് വ്യവസായത്തിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നു.


ALSO READ: ആ​ഗോള വിപണിയിൽ വിലക്കയറ്റം; ​ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ


ജൂണിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില വർധിച്ചേക്കുമെന്ന് സിഇഎഎംഎ പ്രസിഡന്റ് എറിക് ബ്രാഗൻസ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) അടുത്തിടെ ഉത്പന്നങ്ങളുടെ വില 15 ശതമാനം വരെ വർധിപ്പിച്ചിരുന്നു. സൺസിൽക്ക് ഷാംപൂ വിലയിൽ എട്ട് മുതൽ 10 രൂപ വരെ വർധനവുണ്ടായി. അതേസമയം 100 മില്ലി ക്ലിനിക് പ്ലസ് ഷാംപൂവിന് 15 ശതമാനം വില വർധിച്ചു. പിയേഴ്‌സ് 125 ഗ്രാം സോപ്പിന്റെ വില 2.4 ശതമാനവും മൾട്ടിപാക്കിന് 3.7 ശതമാനവും വർധിപ്പിച്ചു. യുണിലിവർ പിഎൽസിയുടെ ഇന്ത്യാ യൂണിറ്റും ആഭ്യന്തര ഉത്പാദന സ്ഥാപനങ്ങളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ഡാബർ ഇന്ത്യ ലിമിറ്റഡും ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, ഇന്ധനം എന്നിവയുടെ വിലക്കയറ്റത്തിനിടയിൽ ഇതിനകം തന്നെ, തങ്ങളുടെ പാക്കറ്റ് ഭക്ഷണങ്ങൾ വില കുറയ്ക്കാതെ അളവിൽ കുറവ് വരുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.